മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി
കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്രതാരം വിദ്യ ബാലനെ നിയോഗിച്ചു.ചരിത്രത്തില്‍ ആദ്യമായാണ് ഫെഡറല്‍ ബാങ്ക് ഒരു ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.
ഏതു സംസ്ഥാനത്തു താമസിക്കുന്നവരാണെങ്കിലും ഏതു പ്രായക്കാരാണെങ്കിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് വിദ്യ ബാലനെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എംവിഎസ് മൂര്‍ത്തി പറഞ്ഞു. ‘ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി വിദ്യ ബാലനെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി.ടെലിവിഷന്‍ പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍ തുടങ്ങി ബാങ്കിന്റെ പല മാര്‍ക്കറ്റിങ് സംരംഭങ്ങളിലും വരും വര്‍ഷങ്ങളില്‍ വിദ്യ ബാലന്‍ ഭാഗഭാക്കാകും.