വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അഡ്വ. എ. എന്‍ രാജന് ബാബു പറഞ്ഞു.
കൊച്ചി : മൂന്നാം തുടര്‍ ഭരണം എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നടക്കാത്ത സ്വപ്നമാണെന്നും പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടതു ഭരണത്തെ ജനങ്ങള്‍ വെറുത്തുകഴിഞ്ഞുവെന്നതിന്റെ തെളിവാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റമെന്നും ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ. എ. എന്‍ രാജന് ബാബു പറഞ്ഞു. ജെ.എസ്. എസ് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമസ്തമേഖലകളും എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. കേരളത്തില്‍ ഇനി യുഡിഎഫ് ഭരണം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് പ്രാവര്‍ത്തികമാകുമെന്നും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും അഡ്വ. എ. എന്‍ രാജന് ബാബു പറഞ്ഞു. ജില്ലാ പ്രസിഡന്റ് മധുഅയ്യമ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.സഞ്ജീവ് സോമരാജന് ആമുഖപ്രഭാഷണം നടത്തി. അഡ്വ. സഞ്ജിത്, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് .ഡി.സി.സി പ്രസിഡന്റ് അഡ്വ.മുഹമ്മദ്ഷിയാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി ജെ.എസ്. എസ് സംസ്ഥാന സെന്റര്‍ അംഗം .അഡ്വ.കെ.വി ഭാസി, സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലിം, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജയന്, സെന്റര്‍ അംഗം അഡ്വ.സുനിത കെ.വിനോദ്, ജില്ലാ സെക്ട്രറി വി. കെ സുനില്‍കുമാര്‍, കൈലാസ് റാവു, എം.ജി ചന്ദ്രബോസ്, ടി എം.വിനോദ് കുമാര്‍, എം.കെ.ബാഹുലേയന്, രജീഷ്കുമാര്, ഗോപാലകൃഷ്ണന്, ഈ.എം മുരുകന്, എന്‍.എസ്.രാജു തുടങ്ങിയവര്‍ സംസാരിച്ചു.

