കാന്‍സറിനെതിരെ പൊരുതാം
‘ ടുഗതര്‍ വീ കാന്‍’ കാമ്പയിനു തുടക്കം 

ഒങ്കോളജി വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കാന്‍സറിനെ അതിജീവിച്ചവരുടെ സംഗമം ആസ്റ്റര്‍ മിംസ് സി എം എസ് ഡോ. എബ്രഹാം മാമന്‍ ഉദ്ഘാടനം ചെയ്തു.

 

 

കോഴിക്കോട്: കാന്‍സര്‍ വരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, നേരത്തെ തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കാനും ആവശ്യമായ മെഡിക്കല്‍ സഹായത്തിനും വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ‘നമുക്കൊരുമിച്ചു കാന്‍സറിനെതിരെ പൊരുതാം’ എന്ന സന്ദേശത്തോടെ ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ടുഗതര്‍ വീ കാന്‍’ കാമ്പയിന്‍ ആരംഭിച്ചു. ഒങ്കോളജി വിഭാഗത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കാന്‍സറിനെ അതിജീവിച്ചവരുടെ സംഗമം ആസ്റ്റര്‍ മിംസ് സി എം എസ് ഡോ. എബ്രഹാം മാമന്‍ ഉദ്ഘാടനം ചെയ്തു.

നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്‌റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നതെന്നും അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും മരണത്തില്‍ കലാശിക്കുകയും ചെയ്യുമെന്നും മെഡിക്കല്‍ ഒങ്കോളജി വിഭാഗം മേധാവി ഡോ. കെ വി ഗംഗാധരന്‍ പറഞ്ഞു . പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡോ.ശ്രീലേഷ്, ഡോ.അരുണ്‍ ചന്ദ്രശേഖരന്‍,ഡോ.സലീം,ഡോ.ഫഹീം അഹമ്മദ്,ഡോ. അബ്ദുള്ള ,ഡോ.സതീഷ്,ഡോ.അബ്ദുല്‍ മാലിക്,ഡോ.സജ്‌ന,ഡോ. ശ്വേത, ഡോ.സജിത് ബാബു, ഡോ.മിഹിര്‍ മോഹനന്‍, ഡോ.സുദീപ് വാനിയത്,ഡോ.ശ്രീരാജ് രാജന്‍,ഡോ.കേശവന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി .

 

Spread the love