ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ലധികം ടീം അംഗങ്ങള്‍ പങ്കെടുത്തു.
കൊച്ചി : മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധം വളര്‍ത്തുന്നതിനായി കൊച്ചിയില്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ്‌സംഘടിപ്പിച്ച വാക്കത്തണില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ലധികം ടീം അംഗങ്ങള്‍ പങ്കെടുത്തു. പുതുവൈപ്പ് ബീച്ച് റോഡിലൂടെ രാവിലെ 6:30 നാണ് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അഞ്ച് കിലോമീറ്റര്‍ വാക്കത്തോണ്‍ നടന്നത്.
ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹത്തിനായി ‘മയക്കുമരുന്നിനോട് വിട പറയുക ‘ എന്ന സന്ദേശവുമായി നടന്ന വാക്കത്തോണ്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ നല്‍കുവാനാണ് സംഘടിപ്പിച്ചത്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.
അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ബിമല്‍ ബി.കെ, ഡയറക്ടര്‍ മീന തോമസ്എന്നിവര്‍ വാക്കത്തോണിന് നേതൃത്വം നല്‍കി.