എഐ ആന്റ് സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്റര്‍ പ്രഖ്യാപിച്ചു 

ഇന്ത്യയുടെ വളരുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളേയും സൈബര്‍സുരക്ഷാ ഗവേഷണത്തേയും സംയോജിപ്പിക്കുമെന്ന്  ഭാരതി എയര്‍ടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

കൊച്ചി: സ്‌കെയ്‌ലറും  ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെലും ചേര്‍ന്ന് എഐ ആന്റ് സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്റര്‍ ഇന്ത്യ ആരംഭിക്കുന്നു. ഭാരതി എന്റര്‍ പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ ഭാരതി മിത്തല്‍, റെയില്‍വേ, ഇ്ന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രി അശ്വിനി വൈഷ്ണവ്,  സ്‌കെയ്‌ലര്‍ ചെയര്‍മാനും സ്ഥാപകനുമായ ജെയ് ചൗധരി എന്നിവര്‍ ചേര്‍ന്ന് സെന്റര്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, ഊര്‍ജം പോലെയുള്ള മേഖലകളേയും വ്യവസായങ്ങളേയും ആസ്തികളേയും കൂടാതെ ഡിജിറ്റല്‍ ഉപയോക്താക്കളേയും സംരക്ഷിക്കുന്നിനുള്ള ദേശീയ സൈബര്‍ കരുത്ത് കൈവരിക്കുകയാണ് ലക്ഷ്യമെന്ന്  ഭാരതി എന്റര്‍ പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യയുടെ വളരുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളേയും സൈബര്‍സുരക്ഷാ ഗവേഷണത്തേയും സംയോജിപ്പിക്കുമെന്ന്  ഭാരതി എയര്‍ടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ഗോപാല്‍ വിത്തല്‍ പറഞ്ഞു. സ്‌കെയ്‌ലറും എയര്‍ടെല്ലും സ്ഥാപക അംഗങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കുവേണ്ടി ശക്തവും വേഗവുമുള്ള റിസര്‍ച്ച്ടുറെസ്‌പോണ്‍സ് സംവിധാനം സൃഷ്ടിക്കുന്നതിനായി സ്‌കെയ്‌ലറിന്റെ ആഗോള ഇന്റലിജന്‍സിനെ എയര്‍ടെല്ലിന്റെ പ്രാദേശിക ഓപ്പറേഷണല്‍ റീച്ചുമായി കൂട്ടിയോജിപ്പിക്കും. ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്‌പെഷ്യലൈസ്ഡ് ഭീഷണി ഗവേഷണ സംഘത്തെ സ്‌കെയ്‌ലര്‍ വിന്യസിക്കും. ഈ സംഘം പ്രതിദിനം 500 ബില്ല്യണ്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്ന സ്‌കെയ്‌ലര്‍ സീറോ ട്രസ്റ്റ് എക്‌സ്‌ചേഞ്ച് പ്ലാറ്റ് ഫോമിനെ ഉപയോഗിച്ച് ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളെ സുരക്ഷിതമാക്കുന്നതിനായി ഭീഷണികളെ വേര്‍തിരിച്ചെടുക്കും.  സ്വകാര്യ മേഖലകളില്‍ നിന്നുള്ളവരെ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇന്ത്യയിലുടനീളം സൈബര്‍ കരുത്തിനെ ശാക്തീകരിക്കാനും ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു