എഐഎ-ഫിന്‍പ്രോവ് സഹകരണത്തിന് ധാരണ

കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്കൗണ്ടന്റ്‌സ് (എഐഎ), കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്‌ടെക് കമ്പനിയായ ഫിന്‍പ്രോവ് ലേണിംഗുമായി ഇന്ത്യയിലെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള പഠിതാക്കള്‍ക്ക് ആക്‌സസ് ചെയ്യാവുന്നതും എളുപ്പത്തില്‍ വഴങ്ങുന്നതും വ്യവസായത്തിന് അനുയോജ്യമായതുമായ യോഗ്യതകള്‍ ചുരുങ്ങിയ ചെലവില്‍ നല്‍കാനാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്  എഐഎ യുകെ പോളിസി ആന്റ് റെഗുലേഷന്‍ ഡയറക്ടര്‍ ഡേവിഡ് പോട്ട്‌സ്, ഫിന്‍പ്രോവ് ലേണിംഗ് സ്ഥാപകനും സിഇഒയുമായ സിഎ ആനന്ദ് കുമാര്‍, ഫിന്‍പ്രോവ് ലേണിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ആര്‍. നായര്‍ എന്നിവര്‍ പറഞ്ഞു.

പ്രൊഫഷണല്‍ യോഗ്യതകളുടെ നിലവാരം ഉയര്‍ത്താനും അതുവഴി ഇന്ത്യന്‍ അക്കൗണ്ടന്റുമാരെയും ധനകാര്യ പ്രൊഫഷണലുകളെയും സഹായിക്കാനും ലക്ഷ്യമിട്ടാണ് എഐഎ ഫിന്‍പ്രോവുമായി ധാരണയിലെത്തിയത്. ഇന്ത്യയുടെ അതിവേഗം വളരുന്ന സാമ്പത്തിക രംഗത്തിന് ആഗോളതലത്തിലെ മികച്ച മാതൃകകള്‍ സ്വീകരിക്കുന്നതിനും ഈ സഹകരണം വഴിയൊരുക്കുമെന്ന് ഇരുകമ്പനികളും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളായവര്‍ക്ക് ജന്മം നല്‍കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഫിന്‍പ്രോവ് ലേണിംഗുമായുള്ള തങ്ങളുടെ പങ്കാളിത്തം എഐഎയുടെ ആഗോള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഡേവിഡ് പോട്ട്‌സ് പറഞ്ഞു. ആഗോള ധനകാര്യ സര്‍ട്ടിഫിക്കേഷനുകള്‍ക്കായുള്ള ആവശ്യകതയില്‍ 20% സിഎജിആറും ഇന്ത്യയുടെ തൊഴില്‍ ശക്തി അഭൂതപൂര്‍വമായ തോതില്‍ വികസിക്കുന്നതും പരിഗണിക്കുമ്പോള്‍ ഈ സഹകരണം ശരിയായ സമയത്താണ് ഉണ്ടായിരിക്കുന്നതെന്ന് സിഎ ആനന്ദ് കുമാര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു