വ്യോമ പാതയിലെ മാറ്റങ്ങള്‍, യാത്രാ സമയത്തിലെ വര്‍ദ്ധന, യാത്രയ്ക്കിടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണം.
കൊച്ചി: അന്താരാഷ്ട്ര വ്യോമാതിര്‍ത്തി അടച്ചതിന്റെയും വിമാനയാത്രാ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. , ഒട്ടേറെ വ്യോമ പാതകളില്‍ കാര്യമായ മാറ്റം വന്ന സാഹചര്യത്തില്‍ വിമാന യാത്രാ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതിക സ്‌റ്റോപ്പിനും കാരണമാകുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍, സുരക്ഷ, നിയന്ത്രണങ്ങള്‍ എന്നിവ നിരന്തരം ഉറപ്പാക്കുന്നതിന്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എല്ലാ വിമാനക്കമ്പനികളോടും അടിയന്തര പ്രാബല്യത്തോടെയുള്ള മെച്ചപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.വ്യോമ പാതയിലെ മാറ്റങ്ങള്‍, യാത്രാ സമയത്തിലെ വര്‍ദ്ധന, യാത്രയ്ക്കിടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഈ ആശയവിനിമയം ചെക്ക്ഇന്‍, ബോര്‍ഡിംഗ് എന്നിവിടങ്ങളിലും ഡിജിറ്റല്‍ അലേര്‍ട്ടുകള്‍ എന്നിവ മുഖേനയും നടപ്പിലാക്കണം.
വിമാന യാത്രയിലുത്തിലുടനീളം മതിയായ ഭക്ഷണം, കുടിവെള്ളം, പ്രത്യേക ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കിക്കൊണ്ട്. ഏതെങ്കിലും സാങ്കേതിക സ്‌റ്റോപ്പ് ഓവറുകള്‍ ഉള്‍പ്പെടെ, യഥാര്‍ത്ഥ യാത്രാ സമയം അടിസ്ഥാനമാക്കി ഭക്ഷണ വിതരണം പരിഷ്‌ക്കരിക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിമാനത്തിനുള്ളില്‍ മരുന്നുകളും ഉപകരണങ്ങളും അടക്കമുള്ള മെഡിക്കല്‍ സപ്ലൈ ആവശ്യത്തിന് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തുകയും സാങ്കേതിക സ്‌റ്റോപ്പിന് സാധ്യതയുള്ള വിമാനത്താവളങ്ങളില്‍ അടിയന്തര സേവനങ്ങളുടെ ലഭ്യത പരിശോധിക്കുകയും വേണം.കാലതാമസം, നഷ്ടപ്പെട്ട കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ പ്രകാരം, സഹായധനമോ നഷ്ടപരിഹാരമോ നല്‍കാന്‍ കോള്‍ സെന്ററുകളും ഉപഭോക്തൃ സേവന സംഘങ്ങളും സജ്ജമായിരിക്കണം.
വിമാന പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ സേവനം, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, വിമാനത്തിനുള്ളിലെ സേവനങ്ങള്‍, ആരോഗ്യ രംഗത്തെ പങ്കാളികള്‍ എന്നിവര്‍ക്കിയില്‍ തടസ്സരഹിത ഏകോപനം അത്യാവശ്യമാണ്.എല്ലാ വിമാനക്കമ്പനികളും ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സിവില്‍ ഏവിയേഷന്‍ ആവശ്യകതകള്‍ പ്രകാരമുള്ള നടപടികള്‍ക്ക് കാരണമായേക്കാം. ഈ നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരും.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പ്രാബല്യത്തില്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.