അഖില മലങ്കര സുവിശേഷ മഹായോഗം 28 മുതല്‍ 31 വരെ പുത്തന്‍കുരിശില്‍

26ാമത് അഖിലമലങ്കര സുവിശേഷ മഹായോഗത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 26 ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ നിര്‍വ്വഹിക്കും.
കോലാഞ്ചേരി: യക്കോബായ സഭയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശില്‍ നടത്തപ്പെടുന്ന 26ാമത് അഖിലമലങ്കര സുവിശേഷ മഹായോഗത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 26 ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ നിര്‍വ്വഹിക്കും. സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്‍കും. ഈ വര്‍ഷത്തെ ചിന്താവിഷയം ‘ ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിന്‍’ എന്നതാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ്, മാത്യൂസ് മോര്‍ അന്തീമോസ്, മാത്യൂസ് മോര്‍ അപ്രം, ഗീവര്‍ഗീസ് മോര്‍ കുറിലോസ്, മാത്യൂസ് മോര്‍ ഈവാനിയോസ്, ഐസക് മോര്‍ ഒസ്താ ത്തിയോസ് തുടങ്ങിയ മെത്രാപ്പോലീത്തമാരും, ഫാദര്‍ തോമസ് വടക്കന്‍, ഫാദര്‍ ദാനിയേല്‍ പൂവണ്ണത്തില്‍, ഫാദര്‍ സന്തോഷ് കെ.സി, ഫാദര്‍ ടിജ വര്‍ഗീസ് പൊന്‍പള്ളി, ഫാദര്‍ ജോര്‍ജ്ജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ തുടങ്ങിയവര്‍  പ്രസംഗിക്കും.

28 ന് വൈകുന്നേരം 6.30ന്  മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്ക കര്‍ദ്ദിനാള്‍ ആബൂന്‍ മോര്‍ ബസ്സേലിയോസ് ക്ലീമീസ് ബാവയ്ക്ക് ‘ബസ്സേലിയോസ് തോമസ് 1 കാതോലിക്കോസ് എക്‌സലന്‍സ് അവാര്‍ഡ്  ശ്രേഷ്ഠബാവ പുരസ്‌കാരം’ ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് ബാവ സമര്‍പ്പിക്കും. സുവിശേഷ മഹായോഗത്തിന്റെ എല്ലാ ദിവസങ്ങളിലും രോഗികള്‍ക്കായി സമര്‍പ്പണ പ്രാര്‍ത്ഥന നടത്തും. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കെനോറൊ’ യുടെ ആഭിമുഖ്യത്തില്‍ 101 അംഗ ഗായകസംഘം സുവിശേഷ ഗാന ശുശ്രൂഷ നടത്തും. കെ.എസ്.ആര്‍.ടി.സി, െ്രെപവറ്റ് ബസുകള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. സുവിശേഷയോഗം നടക്കുന്ന പുത്തന്‍കുരിശിനെ’ ഫെസ്റ്റിവല്‍ ഏരിയ ‘ യായി സര്‍ക്കാരിനെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികളായ ഡോ.എലിയാസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത, ജോര്‍ജ്ജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ, മോന്‍സി വാവച്ചന്‍, തോമസ് കന്നടിയില്‍ എന്നിവര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു