14, 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതും സര്‍ട്ടിഫൈഡ് നാച്ചുറല്‍ ഡയമണ്ട് കൊണ്ട് അലങ്കരിച്ചതുമാണ് ഫിയോറ ആഭരണ ശേഖരം.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ജ്വവലറി ബ്രാന്‍ഡുകളിലൊന്നായ തനിഷ്‌കില്‍ നിന്നുള്ള മിഅ അക്ഷയ തൃതീയയോടനുബന്ധിച്ച് പുതിയ ആഭരണ ശേഖരമായ ‘ഫിയോറ’ വിപണിയിലവതരിപ്പിച്ചു.വസന്തത്തിന്റെ പുതുമ പ്രതിഫലിപ്പിക്കുന്ന സങ്കീര്‍ണ്ണമായ ഡിസൈനുകള്‍ ഉള്‍ക്കൊള്ളുന്ന ഫിയോറ ശേഖരം അതിലോലമായ പൂക്കളുടെ മോട്ടിഫുകള്‍ കൊണ്ട് അലംകൃതമാണ്. സ്വര്‍ണ്ണ ഫിലിഗ്രി ദളങ്ങള്‍, മനോഹരമായ പാളികളുള്ള പാറ്റേണുകള്‍, മദര്‍ഓഫ്‌പേള്‍, റോസ് ക്വാര്‍ട്‌സ് തുടങ്ങിയ കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകള്‍ എന്നിവ ഒത്ത്‌ചേര്‍ത്താണ് ഈ കലാസൃഷ്ടികള്‍ രൂപപ്പെടുത്തുന്നത്.14, 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതും സര്‍ട്ടിഫൈഡ് നാച്ചുറല്‍ ഡയമണ്ട് കൊണ്ട് അലങ്കരിച്ചതുമാണ് ഫിയോറ ആഭരണ ശേഖരം.
ദൈനംദിന പ്രായോഗികതയും കാലാതീതമായ ക്ലാസും സമന്വയിപ്പിക്കുന്ന ആഭരണങ്ങളാണ് ഫിയോറയിലൂടെ ലഭ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.അക്ഷയ തൃതീയയുടെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 30 വരെ ആകര്‍ഷകമായ ഓഫറുകളും മിഅ ലഭ്യമാക്കുന്നുണ്ട്. ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 90 ശതമാനം വരെ കിഴിവും വെള്ളി ആഭരണങ്ങള്‍ക്കും സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും 10 ശതമാനം കിഴിവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.അക്ഷയ തൃതീയ സ്വര്‍ണ്ണം വാങ്ങാന്‍ ശുഭകരമായ ദിവസമായതിനാല്‍, മിഅയുടെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് സ്‌കീം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 2,000 രൂപ മുതല്‍ ആരംഭിക്കുന്ന പ്രതിമാസ തവണകളായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇതുവഴി എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മിഅ ബിസിനസ് ഹെഡ് ശ്യാമള രമണന്‍ പറഞ്ഞു.4999 രൂപ മുതലാണ് മിഅയുടെ ഫിയോറ ശേഖരത്തിലെ ആഭരണങ്ങളുടെ വില ആരംഭിക്കുന്നയ്. കമ്മലുകള്‍, പെന്‍ഡന്റുകള്‍, നെക്ക് പീസുകള്‍ എന്നിങ്ങനെ വിപുലമായ ആഭരണ നിരയാണ് ഈ ശേഖരത്തിലുള്ളത്. എല്ലാ മിഅ സ്‌റ്റോറുകളിലും ഓണ്‍ലൈനായി www.miabytanishq.com/en_IN/collections/mia-fiora ലും ഫിയോറ ആഭരണങ്ങള്‍ ലഭ്യമാണ്.