സ്കൂള്‍ ടീമുകളുടെ മല്‍സരത്തില്‍ എബനേസര്‍ എച്ച്.എസ്.എസ് വീട്ടൂരും സീനിയര്‍ വിഭാഗത്തില്‍ ബേസിക് പെരുമ്പാവൂരും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കോലഞ്ചേരി: കോലഞ്ചേരി കെ.സി.സി സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.വി ജേക്കബ് മെമ്മോറിയല്‍ സിന്തെറ്റ് കപ്പിനു വേണ്ടിയുള്ള അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ 19 വയസ്സിന് താഴെയുള്ള സ്കൂള്‍ ടീമുകളില്‍ സെന്റ് ജോസഫ് എച്ച്. എസ്.എസ് കിഴക്കമ്പലവും സീനിയര്‍ വിഭാഗത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി ബെനിഫിക്ക കൊടുങ്ങല്ലൂരും ജേതാക്കളായി. സ്കൂള്‍ ടീമുകളുടെ മല്‍സരത്തില്‍ എബനേസര്‍ എച്ച്.എസ്.എസ് വീട്ടൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ബേസിക് പെരുമ്പാവൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്ലബ് പ്രസിഡന്റ് ജോജി എളൂരിന്റെ അധ്യഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സിന്തെറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജു ജേക്കബ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂള്‍ മാനേജര്‍ അഡ്വ. മാത്യു പി. പോള്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. കോലഞ്ചേരി കെ.സി.സി സ്പോര്‍ട്സ് ക്ലബ്ബിന്റെ സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അര്‍ഹതപ്പെട്ട നാലു പേര്‍ക്ക് വീല്‍ ചെയറും ഒരാള്‍ക്ക് ഒരു മാസത്തേക്ക് ഡയാലിസിസ് ചെയ്യുവാനുള്ള തുകയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂള്‍ ബോര്‍ഡ് ചെയര്മാന് ഫാദര്‍ ജേക്കബ് കുര്യന്, ഫാദര്‍ അനു തോമസ്, ഫാദര്‍ റോബിന് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ എം.പി ബെന്നി പ്രസംഗിച്ചു.

