ഹോളി ക്യാമ്പയിന്‍ അവതരിപ്പിച്ച് എ.ബി.സി

ആഘോഷവേളകളില്‍ വറുത്തതോ പഞ്ചസാര ചേര്‍ത്തതോ ആയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും

 

കൊച്ചി: ഹോളി ആഘോഷങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണരീതി വേണമെന്ന ആഹ്വാനവുമായി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ഇത്തരം ആഘോഷങ്ങളില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഘോഷവേളകളില്‍ വറുത്തതോ പഞ്ചസാര ചേര്‍ത്തതോ ആയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.

ആഹ് ളാദത്തിനും  പോഷകാഹാരത്തിനും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗം നട്‌സുകളുടെ രാജാവ് എന്നറിയപ്പെടുന്ന കാലിഫോര്‍ണിയ ബദാം ഹോളി ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നതാണെന്നും ക്യാമ്പയിന്‍ പറയുന്നു.

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവയുള്‍പ്പെടെ 15 അവശ്യ പോഷകങ്ങള്‍ ബദാമിലുണ്ട്. ബദാം ഉപഭോഗം അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്കായുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും. ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം പ്രകൃതിദത്ത മധുരപലഹാരങ്ങള്‍ ഉപയോഗിക്കണമെന്നും, ബദാം പോലുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ന്യൂട്യീഷ്യനിസ്റ്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു.

Spread the love