ഒരേസമയം ഒന്നിലധികം യൂണിറ്റുകള്‍ അയയ്ക്കുന്ന വില്‍പ്പനക്കാര്‍ക്ക് രണ്ടാമത്തെ യൂണിറ്റില്‍ വില്‍പ്പന ഫീസില്‍ 90 ശതമാനം വരെ ലാഭിക്കാം
കൊച്ചി: Amazon.in ലെ വില്‍പ്പനക്കാരുടെ വളര്‍ച്ച കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 300 രൂപയില്‍ താഴെ വിലയുള്ള 1.2 കോടിയിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി റഫറല്‍ ഫീസ് ഒഴിവാക്കി. ഓരോ ഉല്‍പ്പന്ന വില്‍പ്പനയ്ക്കും വില്‍പ്പനക്കാര്‍ ആമസോണിന് നല്‍കുന്ന കമ്മീഷനാണ് റഫറല്‍ ഫീസ്. സീറോ റഫറല്‍ ഫീസ് 135ലധികം ഉത്പന്ന വിഭാഗങ്ങള്‍ക്ക് ബാധകമാണ്. ദേശീയ ഷിപ്പിങ് നിരക്കുകള്‍ ഇപ്പോള്‍ 77 രൂപയില്‍ നിന്ന് 65 രൂപയായി കുറച്ചു.
അതിനുപുറമെ 1 കിലോയില്‍ താഴെയുള്ള ഭാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് അമസോണ്‍ 17 രൂപ വരെ കുറച്ചു. ഇതിലൂടെ വില്‍പ്പനക്കാര്‍ അമസോണിന് നല്‍കുന്ന മൊത്തത്തിലുള്ള ഫീസും കുറയും. ഒരേസമയം ഒന്നിലധികം യൂണിറ്റുകള്‍ അയയ്ക്കുന്ന വില്‍പ്പനക്കാര്‍ക്ക് രണ്ടാമത്തെ യൂണിറ്റില്‍ വില്‍പ്പന ഫീസില്‍ 90 ശതമാനം വരെ ലാഭിക്കാം. ഈ മാറ്റങ്ങള്‍ വില്‍പ്പനക്കാര്‍ക്ക് വിപുലമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ന്യായമായ വിലകള്‍ നല്‍കാനും അവരുടെ ബിസിനസ് വികസിപ്പിക്കാനുമായി സഹായിക്കും. പുതിയ ഫീസ് 2025 ഏപ്രില്‍ 7 മുതല്‍ പ്രാബല്യത്തില്‍ വരും.