വിതരണ ശൃംഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍ 

ഇലക്ട്രിക് ഹെവി വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

 

 

കൊച്ചി: ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് തന്നെ രാജ്യത്ത വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതല്‍ ഗാങ്‌ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ആമസോണ്‍ ഡെലിവറി നടത്തുന്നത്.2040ലെ പാരിസ് പാരിസ്ഥിതിക ഉച്ചകോടിക്ക് 10 വര്‍ഷം മുന്‍പ് തന്നെ സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ആമസോണ്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിന്റെ ഈ നേട്ടത്തിലൂടെ ഇന്ത്യന്‍ നിരത്തുകളിലെ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സാധിക്കും.

കാലാവസ്ഥാ പ്രതിജ്ഞയുടെ ലെയിന്‍ഷിഫ്റ്റ് പരിപാടിയുടെ കീഴിലായി 350 കിലോമീറ്റര്‍ ബെംഗളൂരു- ചെന്നൈ ഹൈവേയില്‍ ഇലക്ട്രിക് ഹെവി ട്രക്കുകളുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ആമസോണ്‍, അശോക് ലെയ്‌ലാന്‍ഡ്, ബില്യണ്‍-ഇ, ചാര്‍ജ്‌സോണ്‍ തുടങ്ങിയ വ്യവസായ പ്രമുഖരെ ഒന്നിപ്പിച്ചാണ് ഈ ദീര്‍ഘദൂര ചരക്കു നീക്ക പരീക്ഷണങ്ങള്‍. ഇതിലൂടെ നിരവധി തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനായി.വിവിധ സേവനങ്ങളുമായി 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ ഫ്‌ളീറ്റിലും ദീര്‍ഘദൂര ഇലക്ട്രിക് ട്രക്കുകളുടെ പരീക്ഷണവും മുന്നോട്ട് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ വളരെയേറെ അഭിമാനിക്കുന്നതായും മലിനീകരണം ഇല്ലാതാക്കി ഇന്ത്യയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണെന്നും ആമസോണ്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അഭിനവ് സിങ് പറഞ്ഞു.

മുന്‍നിര വാഹന നിര്‍മാതാക്കളായ വോള്‍വോ, ഐഷര്‍, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ഇലക്ട്രിക്, അശോക് ലെയ്‌ലാന്‍ഡ്, ആള്‍ടിഗ്രീന്‍ തുടങ്ങിയവയുമായി ചേര്‍ന്നാണ് ആമസോണ്‍ ഇക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നത്. ഡെലിവറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ മുച്ചക്ര- ഇരുചക്ര വാഹനങ്ങളും ട്രക്കുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ശൂന്യ, നീതി ആയോഗ് ഇ-ഫാസ്റ്റ് പ്രോഗ്രാം എന്നിവയുമായും ആമസോണ്‍ സഹകരിക്കുന്നുണ്ട്.

Spread the love