ഫ്രൂട്ട്, വെജിറ്റബിള്‍, പാലും ബ്രെഡ്ഡും ഉള്‍പ്പെടെയുള്ള ഡെയറി, ഫ്രോസന്‍ ഉല്‍പ്പന്നങ്ങള്‍, ബ്യൂട്ടി ഐറ്റങ്ങള്‍, ബേബി കെയര്‍ എസെന്‍ഷ്യലുകള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, പെറ്റ് സപ്ലൈസ് എന്നിങ്ങനെ വെറ്റ് ആന്റ് ഡ്രൈ ഗ്രോസറികളുടെ സമഗ്രമായ റേഞ്ചാണ് ആമസോണ്‍ ഫ്രെഷ് വാഗ്ദാനം ചെയ്യുന്നത്.
കൊച്ചി: ആമസോണ്‍ ഇന്ത്യ ഫുള്‍ബാസ്‌ക്കറ്റ് ഗ്രോസറി സര്‍വ്വീസ് രാജ്യത്തുടനീളമുള്ള 170 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും. ആമസോണില്‍ ഏ ഫുള്‍ബാസ്‌ക്കറ്റ് ഗ്രോസറി സര്‍വ്വീസ് അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു. ഫ്രൂട്ട്, വെജിറ്റബിള്‍, പാലും ബ്രെഡ്ഡും ഉള്‍പ്പെടെയുള്ള ഡെയറി, ഫ്രോസന്‍ ഉല്‍പ്പന്നങ്ങള്‍, ബ്യൂട്ടി ഐറ്റങ്ങള്‍, ബേബി കെയര്‍ എസെന്‍ഷ്യലുകള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, പെറ്റ് സപ്ലൈസ് എന്നിങ്ങനെ വെറ്റ് ആന്റ് ഡ്രൈ ഗ്രോസറികളുടെ സമഗ്രമായ റേഞ്ചാണ് ആമസോണ്‍ ഫ്രെഷ് വാഗ്ദാനം ചെയ്യുന്നത്. മികച്ച സേവിംഗ്‌സ്, വിപുലമായ സെലക്ഷന്‍, സ്ലോട്ടഡ് ഡോര്‍സ്‌റ്റെപ്പ് ഡെലിവറിയുടെ സൗകര്യം എന്നിവയോടെ സുഗമമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാനാണ് ഈ സര്‍വ്വീസ് ലക്ഷ്യമിടുന്നതെന്ന കമ്പനി അധികൃതര്‍ വ്യക്തമാക്കി.