മെറ്റ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അമോല്‍ പലേക്കറിന്

ഇന്ത്യന്‍ നാടകത്തിനും സിനിമയ്ക്കും നല്‍കിയ അമൂല്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അമോല്‍ പലേക്കറിന് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

കൊച്ചി : മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡിന്റെ (മെറ്റ) 21ാം പതിപ്പില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത നടനും സംവിധായകനും, നാടകരംഗത്തെ പ്രതിഭയുമായ അമോല്‍ പലേക്കറിന്. ഇന്ത്യന്‍ നാടകത്തിനും സിനിമയ്ക്കും നല്‍കിയ അമൂല്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അമോല്‍ പലേക്കറിന് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടക്കുന്ന മെറ്റയുടെ 21ാമത് പതിപ്പിന്റെ സമാപന ദിവസം അവാര്‍ഡ് സമ്മാനിക്കും. മെറ്റയുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 3 നാടകങ്ങള്‍ സ്ഥാനം നേടിയിരുന്നു. ഇതുള്‍പ്പടെ 10 നാടകങ്ങള്‍ മാര്‍ച്ച് 9 മുതല്‍ 25 വരെ ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തിലും ശ്രീറാം സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സിലുമായി അവതരിപ്പിക്കും. മാര്‍ച്ച് 25ന് കമാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെറ്റ അവാര്‍ഡ് നൈറ്റോടെ ഫെസ്റ്റിവല്‍ അവസാനിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു