സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.

അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി മോളി ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അമൃത കോളേജ് ഓഫ് നേഴ്‌സിംഗിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി മോളി ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ സ്വാമിനി ഗുരുപ്രിയാമൃത പ്രാണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അമൃത വിദ്യാലയം അക്കാഡമിക് അഡൈ്വസര്‍ രോഹിണി ജയറാം, അമൃത കോളേജ് ഓഫ് നഴ്‌സിംഗ് വിഭാഗം പ്രൊഫസര്‍ നിഥിന്‍ ഏലിയാസ്  ചടങ്ങില്‍ പങ്കെടുത്തു.കൊടുങ്ങല്ലൂര്‍   കൊച്ചി അമൃത കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന്  അമൃത വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ലഹരിയെ തിരിച്ചറിയുക ചെറുക്കുക, മരുന്നുകളുടെ ദുരുപയോഗം തടയുക എന്നീ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടുളള ക്ലാസുകളും ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അമൃത കോളേജ് ഓഫ് നേഴ്‌സിങ്ങിലെ വിദ്യാര്‍ത്ഥികള്‍ സംഘഗാനം, മൈം, പാവക്കൂത്ത്, സംഘി നൃത്തം എന്നിവയും  അവതരിപ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു