അമൃതയില്‍ ത്രിദിന മാധ്യമ പഠന ഗവേഷണ ശില്‍പ്പശാല

മാധ്യമങ്ങള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും വാര്‍ത്തകള്‍ തയ്യാറാക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ന്‍ ഡിജിപിയും കെഎംആര്‍എല്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ

 

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസില്‍ ത്രിദിന അന്താരാഷ്ട്ര മാധ്യമ പഠന ഗവേഷണ ശില്‍പ്പശാല ആരംഭിച്ചു. മുന്‍ ഡിജിപിയും കെഎംആര്‍എല്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും വാര്‍ത്തകള്‍ തയ്യാറാക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങിലെ വിശിഷ്ടാതിഥിയായ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കൃഷി വകുപ്പ് മേധാവി നാഗേഷ് എസ്. എസ്. ഓണ്‍ലൈനായി പങ്കെടുത്തു.

മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ വ്യക്തിത്വ വികസനത്തിന് വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ക്യാമ്പസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാര്‍ , അമൃത വിശ്വ വിദ്യാപീഠം വിഷ്വല്‍ മീഡിയ വിഭാഗം മേധാവി ഡോ. ഡി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച വരെ നടക്കുന്ന ശില്‍പ്പശാലയുടെ ഭാഗമായി കലാ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

Spread the love