ഇന്ത്യയിലെ 355 ദശലക്ഷം ആര്‍ത്തവമുള്ള സ്ത്രീകളില്‍ 36% മാത്രമാണ് നിലവില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്.ബാക്കിയുള്ളവരില്‍ ഏറെയും ആര്‍ത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളുമാണ്
കൊച്ചി: അമൃതഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ 2011ല്‍ ആരംഭിച്ച ‘കോംഫി’ ഇന്ന് 100 കോടി രൂപ മൂല്യമുള്ള ബ്രാന്‍ഡായി വളര്‍ന്നു. ഇന്ത്യയിലെ 355 ദശലക്ഷം ആര്‍ത്തവമുള്ള സ്ത്രീകളില്‍ 36% മാത്രമാണ് നിലവില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്.ബാക്കിയുള്ളവരില്‍ ഏറെയും ആര്‍ത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഇവരടക്കമുള്ളവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് കോംഫിയെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു.
തങ്ങളുടെ വനിതാ ഹൈജീന്‍ ബിസിനസ്സ് ഉയര്‍ന്ന സ്വീകാര്യത നേടിക്കൊണ്ട് ഇരട്ട അക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതുല്യമായ ഡിസൈനിലുള്ള സാനിറ്ററി പാഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചതിന്റെ ഫലമായാണ് ഈ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. സാനിറ്ററി നാപ്കിന്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള ഒരു സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണ പ്ലാന്റ് സജ്ജമാക്കാന്‍ ഞങ്ങള്‍ നിക്ഷേപം നടത്തുകയാണ്. മുഴുവന്‍ സ്ത്രീകള്‍ക്കും താങ്ങാവുന്ന വിലയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ആര്‍ത്തവ സംരക്ഷണം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ദിശ പദ്ധതി പോലെ താഴെത്തട്ടിലുള്ള സംരംഭങ്ങളിലൂടെ സ്ത്രീകളെ ആത്മവിശ്വാസത്തോടെയും ആര്‍ജവത്തോടെയും ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
കോംഫി പിരീഡ് ട്രാക്കര്‍ പോലുള്ള ആപ്ലിക്കേഷനുകളിലൂടെയും സോഷ്യല്‍ മീഡിയ ഓണ്‍ലൈന്‍ വിപണികളിലൂടെയും ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ബോളിവുഡ് താരം ശ്രദ്ധ കപൂറിനെയാണ് ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തിട്ടുള്ളത്.ആര്‍ത്തവ സംബന്ധ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും വ്യക്തി ശുചിത്വ ശീലങ്ങളുടെ പ്രചാണവും ലക്ഷ്യമിട്ടുള്ള ദിശ പദ്ധതിയിലൂടെ താഴെത്തട്ടില്‍ വരെയുള്ളവര്‍ക്കിടയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കോംഫിക്ക് സാധിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കമിട്ട ദിശ പദ്ധതിയിലൂടെ ഇന്ത്യയിലെ 1800ലധികം നഗരങ്ങളിലെ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് മികച്ച വ്യക്തിശുചിത്വം ഉള്‍പ്പടെ ഈ സംരംഭം ഗുണകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.