അമൃത വിശ്വവിദ്യാപീഠം: ഒന്നാം ഘട്ട പി.എച്ച്.ഡി പ്രവേശനം ജൂലൈ 20ന് അവസാനിക്കും

എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടിംഗ്, ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് ആന്റ് കൊമേഴ്‌സ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ ആന്റ് ബിഹേവിയറല്‍ സയന്‍സസ്, മാനേജ്‌മെന്റ്, ലൈഫ് സയന്‍സസ്, മെഡിക്കല്‍ സയന്‍സസ് തുടങ്ങിയ വിഷയങ്ങളിലാണ് അമൃത സര്‍വ്വകലാശാല ഗവേഷണ അവസരങ്ങള്‍ ഒരുക്കുന്നത്.
കോയമ്പത്തൂര്‍ : അമൃത വിശ്വവിദ്യാപീഠത്തിലെ വിവിധ ക്യാപസുകളിലേക്കുള്ള ഒന്നാം ഘട്ട പി.എച്ച്.ഡി പ്രവേശനങ്ങള്‍ 2025 ജൂലൈ 20 ന് അവസാനിക്കും. എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടിംഗ്, ആര്‍ട്‌സ്, ഹ്യൂമാനിറ്റീസ് ആന്റ് കൊമേഴ്‌സ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ ആന്റ് ബിഹേവിയറല്‍ സയന്‍സസ്, മാനേജ്‌മെന്റ്, ലൈഫ് സയന്‍സസ്, മെഡിക്കല്‍ സയന്‍സസ് തുടങ്ങിയ വിഷയങ്ങളിലാണ് അമൃത സര്‍വ്വകലാശാല ഗവേഷണ അവസരങ്ങള്‍ ഒരുക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ മാര്‍ഗ്ഗനിര്‍ദേശത്തോടൊപ്പം അന്തര്‍ദേശീയ സഹകരണങ്ങള്‍ക്കുള്ള സൗകര്യവും ഗവേഷകര്‍കായി ഒരുക്കും. അമൃതയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സമഗ്ര പിന്തുണയാണ് ലഭിക്കുക.

ഇതില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പുകള്‍, ഗവേഷണ ലേഖനങ്ങള്‍ക്കും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കുമുള്ള ധനസഹായം ട്യൂഷന്‍ ഫീസിലെ ഇളവ്, അത്യാധുനിക ലാബ് സൗകര്യങ്ങള്‍, അന്താരാഷ്ട്ര സഹകരണ അവസരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഗവേഷണത്തോടുള്ള ശക്തമായ പ്രതിബദ്ധതയും ധനസഹായവും അക്കാദമിക് പിന്തുണയും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അമരാവതി, അമൃതപുരി, ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ, കൊച്ചി, മൈസൂരു, ഫരിദാബാദ് എന്നീ എട്ടു ക്യാമ്പസുകളിലാണ് പ്രവേശനം. ബിരുദാനന്തര ബിരുദത്തില്‍ കുറഞ്ഞത് 60% മാര്‍ക്ക് നേടിയവര്‍ക്ക് ഇവിടെ അപേക്ഷിക്കാവുന്നതാണ്.NET/GATE യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിനും അവസരമുണ്ടാകും, മറ്റുള്ളവര്‍ക്ക് എഴുത്തു പരിക്ഷയും  പിന്നീട് അഭിമുഖവും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.amrita.edu/phd സന്ദര്‍ശിക്കുക അല്ലെങ്കില്‍ phd@amrita.edu എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു