മയക്കുമരുന്നിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് അമൃത

കൊച്ചി ക്യാമ്പസില്‍ നടന്ന മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ദിനാചരണം എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി എന്‍ സുധീര്‍  ഉദ്ഘാടനം ചെയ്തു.
കൊച്ചി: അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ദിനം ആചരിച്ച് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ്. അമൃത കോളേജ് ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി, അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സ്, അമൃത സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രി, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍, എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അമൃത നഴ്‌സിംഗ് സര്‍വീസിലെ അംഗങ്ങളും കണ്ണികളായി. കൊച്ചി ക്യാമ്പസില്‍ നടന്ന മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ദിനാചരണം എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി എന്‍ സുധീര്‍  ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്ന് പ്രതിരോധത്തില്‍ വൈദ്യശാസ്ത്ര രംഗത്തിനും ഏറെ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താന്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള നടപടികളാണ് ഇനി ആവശ്യമെന്നും ടി എന്‍ സുധീര്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോ കെ ടി മോളി, അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം, സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രി വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാകേഷ്, കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പല്‍ ഷീല പവിത്രന്‍, അമൃത ജനറല്‍ മാനേജര്‍  സി വി വിനായകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രൊഫസര്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. അജി കെ എല്‍, നന്ദി പ്രകാശനം നടത്തി. എഴുന്നൂറോളം വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങലയില്‍ അണിനിരന്നു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു