വിവിധ വിഭാഗങ്ങളിലായി 477 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.
കൊച്ചി: വിദ്യാഭ്യാസം നേടുന്നത് സമൂഹത്തിന്റെ നന്മയ്ക്ക് കൂടി വേണ്ടിയാകണമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. അമൃത വിശ്വവിദ്യാപീഠം കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസില്‍ നടന്ന 27ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി നല്കുന്ന ഈ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. മാനവിക മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ വിദ്യാഭ്യാസ രീതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വിഭാഗങ്ങളിലായി 477 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ബ്രഹ്മസ്ഥാനം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാര്‍ ഡോ. പി അജിത് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. 27 വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി റാങ്ക് ജേതാക്കളായി. വിവിധ വിഷയങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 14 പേരും ചടങ്ങില്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങി. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം അസോസിയേറ്റ് പ്രോവോസ്റ്റ് ശാന്തികുമാര്‍ വി നായര്‍ അധ്യക്ഷത വഹിച്ചു. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടര്‍ ഡോ. യു കൃഷ്ണകുമാര്‍ സംസാരിച്ചു.


