അമൃതയിലെ ഫാര്‍മക്കോളജി വിഭാഗം പൂര്‍വ്വ എം ഡി വിദ്യാര്‍ഥിനിയും അമേരിക്കന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബ്രിസ്റ്റോള്‍ മെയേഴ്സ് സ്ക്വിബ്ബിലെ കാര്‍ഡിയോ വാസ്കുലാര്‍ മെഡിക്കല്‍ സയന്‍സ് ലൈസണുമായ ഡോ. ജെ. ലക്ഷ്മി ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തി
കൊച്ചി: ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ രംഗത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത വിശ്വ വിദ്യാപീഠം പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ശില്‍പ്പശാല സംഘടിപ്പിച്ചു. കൊച്ചി ക്യാമ്പസ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ചീഫ് കോഡിനേറ്റര്‍ ഡോ. പി. ജി. നായരുടെ നേതൃത്വത്തില്‍ അമൃത ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ അമൃത ഹോസ്പിറ്റല്‍ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അധ്യക്ഷത വഹിച്ചു. അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. കെ. പി ഗിരീഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
അമൃതയിലെ ഫാര്‍മക്കോളജി വിഭാഗം പൂര്‍വ്വ എം ഡി വിദ്യാര്‍ഥിനിയും അമേരിക്കന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബ്രിസ്റ്റോള്‍ മെയേഴ്സ് സ്ക്വിബ്ബിലെ കാര്‍ഡിയോ വാസ്കുലാര്‍ മെഡിക്കല്‍ സയന്‍സ് ലൈസണുമായ ഡോ. ജെ. ലക്ഷ്മി ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യപ്രവര്ത്തനരംഗത്തും അനുബന്ധ മേഖലകളിലും വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ മുന്‍നിര്‍ത്തിയാണ് വൈറ്റ് കോട്ട്സ് ടു ബോര്‍ഡ് റൂംസ് എന്ന സന്ദേശം നല്കി ശില്‍പ്പശാല സംഘടിപ്പിച്ചത്. ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ ഇത്തരം തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും ഡോ. ഡോ. ജെ. ലക്ഷ്മി പറഞ്ഞു. അലുംനി മാഗസിന് ഒമ്പതാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ വച്ച് ഡോ. പ്രേം നായര്‍ നിര്‍വഹിച്ചു.

