കര്‍മ്മ മേഖലയില്‍ മികവ് വര്‍ദ്ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും നിയമം മൂലമുള്ള കര്‍ത്തവ്യമാണ് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കൊച്ചി: കൃത്രിമത്വം ഇല്ലാത്ത സേവനം ഡോക്ടര്‍മാര്‍ മുഖമുദ്രയാക്കണമെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അമൃത വിശ്വ വിദ്യാപീഠം സ്‌കൂള്‍ ഓഫ് മെഡിസിനിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍മ്മ മേഖലയില്‍ മികവ് വര്‍ദ്ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും നിയമം മൂലമുള്ള കര്‍ത്തവ്യമാണ് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
കൂടുതല്‍ വിജ്ഞാനം നേടുംതോറും നമുക്കുള്ളിലെ അജ്ഞതയെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ കെപി എംബിബിഎസ് ബിരുദദാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമൃത ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജോര്‍ജ് മാത്യൂസ് ജോണ്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. ആനന്ദ് കുമാര്‍, ഫിസിയോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. സരസ്വതി എല്‍., പീഡിയാട്രിക്‌സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ.സി ജയകുമാര്‍, അനാട്ടമി വിഭാഗം മേധാവി ഡോ. മിന്നി പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.2019 ബാച്ചില്‍ നിന്നുള്ള 89 വിദ്യാര്‍ത്ഥികള്‍ ആണ് വൈദ്യപഠനം പൂര്‍ത്തിയാക്കി ബിരുദം ഏറ്റുവാങ്ങിയത്.