ലഹരി വിരുദ്ധ പ്രചാരണം:  ഓട്ടന്‍ തുളളല്‍ നടത്തി എക്‌സൈസ് അസിസ്റ്റന്റ്  ഇന്‍സ്‌പെക്ടര്‍ 

എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ 588 മത് കലാപ്രകടമായിരുന്നു ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ അരങ്ങേറിയത്. ലഹരിയുടെ അപകടത്തെ ഊന്നി പറഞ്ഞ്  സരസമായി അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.
കൊച്ചി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എറണാകുളം എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍  വി ജയരാജന്‍ വടുതല ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ അവതരിപ്പിച്ച  ഓട്ടന്‍ തുള്ളല്‍ കുട്ടികള്‍ക്കും മതാപിതാക്കള്‍ക്കും വേറിട്ടൊരു അനുഭവമായി. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ 588 മത് കലാപ്രകടമായിരുന്നു ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ അരങ്ങേറിയത്. ലഹരിയുടെ അപകടത്തെ ഊന്നി പറഞ്ഞ്  സരസമായി അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയുടെ വാര്‍ഷികയോഗത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും കേരള വിമുക്തി മിഷന്റെയും സഹകരണത്തോടെയാണ് ലഹരി വിരുദ്ധ ഓട്ടന്‍തുള്ളല്‍ സംഘടിപ്പിച്ചത്.തുള്ളല്‍ വേഷത്തില്‍ തന്നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പരിപാടിയുടെ ഉദ്ഘാടനവും വ്യത്യസ്ത അനുഭവമായി മാറി.പെരിയാറില്‍ കൈകാലുകള്‍ ബന്ധിച്ച് പുഴ നീന്തികടന്ന  ഡോണ്‍ ബോസ്‌കോ വിദ്യാര്‍ത്ഥികളായ കേദാര്‍,തരുണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റെക്ടര്‍ ഫാ. ഷിബു ഡേവിസ്, ഫാ. കുര്യാക്കോസ് ശാസ്താംകാല, ഫാ. മാനുവല്‍ ഗില്‍ട്ടന്‍, പിടിഎ പ്രസിഡന്റ് പ്രവീണ്‍ ജോളി, അധ്യാപകരായ അനിറ്റ ആല്‍വിന്‍, മേരി ഷീജ എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു