ലഹരിവിരുദ്ധ ഹ്രസ്വചിത്ര
മല്‍സരവുമായി ജോയ് കെ.മാത്യു

.പ്രശസ്തി പത്രവും ഫലകവും കൂടാതെ 20,000 രൂപ വീതം ഒന്നാം സമ്മാനവും 10000 രൂപ വീതം രണ്ടാം സമ്മാനവും 5000 രൂപ വീതം മൂന്നാം സമ്മാനവും എന്ന ക്രമത്തിലായിരിക്കും ഹ്രസ്വചിത്രത്തിനും ഡോക്യൂമെന്ററിക്കും സമ്മാനമായി നല്‍കുന്നത്.പ്രസംഗത്തിനും കവിതയ്ക്കും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കും.

 

കൊച്ചി: കഴിഞ്ഞ 25 വര്‍ഷങ്ങളായി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും ലോക റെക്കോര്‍ഡ് ജേതാവും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമയുടെ ചെയര്‍മാനുമായ ജോയ്.കെ.മാത്യു .ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ ഹ്രസ്വചിത്ര, ഡോക്യുമെന്ററി, പ്രസംഗ,കവിതാ മത്സരവും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നു.’ലഹരി രഹിത കേരളം’ എന്ന വിഷയത്തില്‍ 5 മിനുട്ടില്‍ കവിയാത്ത മലയാളത്തിലുള്ള പ്രസംഗവും കവിതയും വീഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം.

ലഹരിവിരുദ്ധ സന്ദേശമുള്ള ഹ്രസ്വ ചിത്രഡോക്യുമെന്ററി മത്സരത്തിന് 3 മുതല്‍ 5 മിനുട്ട് വരെയുള്ള ചിത്രങ്ങളാണ് അയയ്‌ക്കേണ്ടത്. ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും പ്രസംഗവും കവിതയും സ്വന്തം ഫോണിലോ, ക്യാമറയിലോ ചിത്രീകരിക്കാം.ചലച്ചിത്ര ലഹരിവിരുദ്ധ മനഃശാസ്ത്ര രംഗത്തെ പ്രമുഖര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.പ്രശസ്തി പത്രവും ഫലകവും കൂടാതെ 20,000 രൂപ വീതം ഒന്നാം സമ്മാനവും 10000 രൂപ വീതം രണ്ടാം സമ്മാനവും 5000 രൂപ വീതം മൂന്നാം സമ്മാനവും എന്ന ക്രമത്തിലായിരിക്കും ഹ്രസ്വചിത്രത്തിനും ഡോക്യൂമെന്ററിക്കും സമ്മാനമായി നല്‍കുന്നത്.പ്രസംഗത്തിനും കവിതയ്ക്കും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കും.

പ്രത്യേകം തെരഞ്ഞെടുക്കുന്ന ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗങ്ങളും കവിതകളും ഗ്ലോബല്‍ മലയാളം സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കും അവിടെ നിന്നും ഏറ്റവുമധികം പ്രേക്ഷക കമന്റ് കിട്ടുന്ന 25 പേര്‍ക്ക് പ്രത്യേക സമ്മാനം നല്‍കി ആദരിക്കും.മത്സരത്തിന് അയയ്ക്കുന്ന ഹ്രസ്വചിത്രങ്ങളോ ഡോക്യൂമെന്ററികളോ പ്രസംഗമോ കവിതകളോ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ സോഷ്യല്‍ മീഡിയയില്‍ അപ്പ്‌ലോഡ് ചെയ്തതോ യാതൊരുവിധ പകര്‍പ്പവകാശ ലംഘനവും നടത്തിയതോ ആയിരിക്കരുത്.മത്സര സംബന്ധമായി ഏതെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അന്തിമ തീരുമാനം ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാന്റേയും ജഡ്ജിംഗ് കമ്മിറ്റി യുടേതുമായിരിക്കും.

ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗ കവിത വീഡിയോയും 2025 മെയ് 15 ന് മുന്‍പായി globalmalayalamcinema@gmail.com എന്ന ഇമെയിലില്‍ MP4 അല്ലെങ്കില്‍ MOV ഫോര്‍മാറ്റില്‍ ലഭിച്ചിരിക്കണം.മത്സരത്തില്‍ പങ്കെടുക്കാന്‍ യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും നല്‍കേണ്ടതില്ല. ഈ വര്‍ഷം എറണാകുളത്ത് പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് ചലച്ചിത്ര,മാധ്യമ, ലഹരിവിരുദ്ധ നിയമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സമ്മാനത്തിനര്‍ഹരായവരുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും.

പ്രത്യേകം തെരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗങ്ങളും കവിതകളും 14 ജില്ലകളിലും പ്രത്യേക പരിപാടികളോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, പ്രൊജക്റ്റ് കോഡിനേറ്റേഴ്‌സ് : പി.ആര്‍.സുമേരന്‍ 9446190 254, ശശികുമാര്‍ എസ്.ഡി.99468 53016

Spread the love