ലഹരിക്കെതിരെ അമ്മക്കൂട്ട്
പദ്ധതിക്ക് തുടക്കം

ദലീമ ജോജോ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അമ്മമാര്‍ തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ദലീമ പറഞ്ഞു.

 

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ സഹൃദയ സംഘാംഗങ്ങളായ അമ്മമാരുടെ നേതൃത്വത്തില്‍ കേരള പോലീസിന്റെ യോദ്ധാവ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന അമ്മക്കൂട്ട് പദ്ധതിക്ക് തുടക്കമായി. ദലീമ ജോജോ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അമ്മമാര്‍ തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ദലീമ പറഞ്ഞു.വളര്‍ച്ചയുടെ കാലഘട്ടത്തില്‍ മക്കള്‍ക്കു നല്‍കുന്ന കരുതലും പരിശീലനവും മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാനുള്ള മുന്‍കരുതലുകളായി മാറുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

പൊന്നുരുന്നി കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഹാളില്‍ ചേര്‍ന്ന വനിതാസംഗമത്തില്‍ എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ എസ് സിനി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന വനിതാദിന സന്ദേശം നല്‍കി. മനോമിത്രം കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം സിനിമ, സീരിയല്‍ താരം പൗളി വത്സന്‍ നിര്‍വഹിച്ചു. സംരംഭങ്ങള്‍ക്കുള്ള വായ്പാവിതരണ പദ്ധതി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ കെ.എസ് സിനിയും മികച്ച വനിതാ കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ഷേര്‍ളി സക്കറിയാസും മികച്ച ആനിമേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ പൗളി വല്‍സനും വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകതിലകം പുരസ്‌കാരം നേടിയ കുമാരി എയ്‌സല്‍ കൊച്ചുമോനെ യോഗത്തില്‍ ആദരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ അജീഷ് ബാലു, സ്‌നേഹ എം. നായര്‍, സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, അസി. ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, റീജണല്‍ കോര്‍ഡിനേറ്റര്‍ റാണി ചാക്കോ എന്നിവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് സബ് ഇന്‍സ്‌പെക്ടര്‍ ബാബു ജോണ്‍ നേതൃത്വം നല്‍കി. കളമശേരി രാജഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ സന്ദേശവുമായി തെരുവുനാടകം അവതരിപ്പിച്ചു.

 

Spread the love