0 കിലോ അരി ബാഗുകളില്‍ 25 മുതല്‍ 100 രൂപ വരെ വില വരുന്ന മസാലകള്‍,പൊടിയരി, റെഡ് ബ്രാന്‍ റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങിയ നൂറില്‍പരം പവിഴം ഉല്‍പ്പന്നങ്ങളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്കു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
കൊച്ചി: അരിക്കാര്‍ ഫുഡ്‌സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു വിവിധ പവിഴം ഉല്‍പ്പന്നങ്ങളും സ്വര്‍ണ്ണ നാണയങ്ങളും ലഭിക്കുന്ന കോംബോ ഓഫര്‍ പദ്ധതിയുടെ ആദ്യ 20 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ല പ്രസിഡന്റുമായ പി സി ജേക്കബ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പി ജോര്‍ജ്, എം ഡി എന്‍ പി ആന്റണി, മാര്‍ക്കറ്റിംഗ്് മാനേജര്‍ എന്‍ രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
10 കിലോ അരി ബാഗുകളില്‍ 25 മുതല്‍ 100 രൂപ വരെ വില വരുന്ന മസാലകള്‍,പൊടിയരി, റെഡ് ബ്രാന്‍ റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങിയ നൂറില്‍പരം പവിഴം ഉല്‍പ്പന്നങ്ങളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്കു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കോംബോ ഓഫറിലൂടെ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചു +918885050505 എന്ന വാട്‌സ് ആപ്പ് നമ്പറിലൂടെ അഭിപ്രായങ്ങള്‍ അറിയിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും 10 പേര്‍ക്ക് എല്ലാ മാസവും ഒരു ഗ്രാം സ്വര്‍ണ്ണ നാണയവും കോമ്പോ ഓഫര്‍ പദ്ധതിയിലൂടെ നല്‍കുമെന്നും കമ്പനിയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഉപഭോക്തക്കളുടെ അഭിപ്രായം മനസ്സിലാക്കി പോരായ്മകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും ചെയര്‍മാന്‍ എന്‍ പി ജോര്‍ജും മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.