ഇന്‍ഡോനേഷന്‍ സാംസ്‌കാരിക പായക്കപ്പല്‍’അര്‍ക്ക കിനാരി’ കൊച്ചിയില്‍

സമുദ്രങ്ങള്‍ താണ്ടിയെത്തിയ കപ്പലിലെ കലാകാരന്‍മാരും ഗവേഷകരും കൊച്ചിയിലെ പ്രാദേശിക സമൂഹങ്ങളുമായും ബിനാലെ കലാകാരന്‍മാരുമായും സംവദിക്കാന്‍ ഒരുങ്ങുകയാണ്
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ സര്‍ഗാത്മക അന്തരീക്ഷത്തിലേക്ക് സുസ്ഥിരതയുടെയും കലയുടെയും സന്ദേശവുമായി സാംസ്‌കാരിക പായക്കപ്പലായ ‘അര്‍ക്ക കിനാരി’ ഇന്‍ഡോനേഷ്യ യില്‍ നിന്നും കൊച്ചിയിലെത്തി.  സമുദ്രങ്ങള്‍ താണ്ടിയെത്തിയ കപ്പലിലെ കലാകാരന്‍മാരും ഗവേഷകരും കൊച്ചിയിലെ പ്രാദേശിക സമൂഹങ്ങളുമായും ബിനാലെ കലാകാരന്‍മാരുമായും സംവദിക്കാന്‍ ഒരുങ്ങുകയാണ്. കൊച്ചി ഇന്റര്‍നാഷണല്‍ മറീന KTDC യില്‍ സുസ്ഥിര ജീവിതശൈലിയെക്കുറിച്ച് അവബോധം നല്‍കുന്ന ‘ലബോറട്ടറി ഓഫ് സസ്‌റ്റൈനബിലിറ്റി ആന്റ് ദ സീ’എന്ന പ്രത്യേക ഗൈഡഡ് വാക് ത്രൂ , എബിസി ആര്‍ട്ട്‌റൂം വാട്ടര്‍ മെട്രോ, ഫോര്‍ട്ട് കൊച്ചിയില്‍ കുട്ടികള്‍ക്കായി ‘സുവാര ഭൂമി’ എന്ന പേരില്‍ കഥ പറച്ചിലും ചിത്രരചനയും ഉള്‍പ്പെടുത്തിയ ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 13ന് വൈകുന്നേരം 3 മണിക്ക് ഇതേ വേദിയില്‍ വിവിധ ദ്വീപുകളിലെ സംഗീത സംസ്‌കാരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘ലോട്ട് ലൗഡ്’ എന്ന സവിശേഷമായ സംഗീത യാത്രയും അരങ്ങേറും.പരിപാടികളുടെ സമാപനമായി ഫെബ്രുവരി 14ന് വൈകുന്നേരം 7:30ന് അര്‍ക്ക കിനാരി കപ്പലില്‍ തന്നെ സജ്ജമാക്കുന്ന വേദിയില്‍ മള്‍ട്ടിമീഡിയ ദൃശ്യവിരുന്നായ ‘പോര്‍ട്ട് പെര്‍ഫോമന്‍സ്’  നടത്തും.
‘കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീകരമായ ഇരയായി കൊണ്ടിരിക്കുന്ന ഇന്‍ഡോനേഷ്യന്‍ അനുഭവങ്ങളെ കലാ സാംസ്‌കാരികമായ രീതികളിലൂടെ ലോകത്തിന്റെ പല പ്രദേശങ്ങളില്‍ കപ്പല്‍ യാത്ര ചെയ്ത് പങ്കിടുന്ന അര്‍ക്ക കിനാരി കൊച്ചി വാസികള്‍ക്കും ബിനാലെ സന്ദര്‍ശകര്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കുമെന്ന് എബിസി ആര്‍ട്ട് റൂം പ്രോഗ്രാം ഹെഡ് ആര്‍ട്ടിസ്റ്റ് ബ്ലെയ്‌സ് ജോസഫ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു