വിദഗ്ധര്‍ എഐ അധിഷ്ഠിത എന്റര്‍ പ്രൈസ് വളര്‍ച്ചയും, ഭാവിയിലെ തൊഴില്‍ രൂപാന്തരണവും, സാധ്യതകളെ കുറിച്ചും ചര്‍ച്ച ചെയ്തു.
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ)യും ഡീപ്ടെക് നവീകരണവും അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായ നയങ്ങളിലൂടെ കേരളം രാജ്യത്തെ ഏറ്റവും വ്യവസായ സൗഹൃദവും ഭാവി സജ്ജവുമായ സംസ്ഥാനങ്ങളിലൊന്നായി മാറുന്നതിന്റെ പാതയിലാണെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ( സിക്കി) കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ എഐ കോണ്‍ക്ലേവ് 2026 ലുലു ഐടി ട്വിന്‍ ടവേഴ്സ്, സ്മാര്‍ട്ട് സിറ്റിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായ രണ്ടുവര്‍ഷം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയതായി മന്ത്രി ചൂണ്ടിക്കാട്ടി. എ.ഐ, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിന്‍ തുടങ്ങിയ മേഖലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവും അക്കാദമിക മേഖലയും ഗവേഷണ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഏകോപിപ്പിച്ചുള്ള ശക്തമായ വ്യവസായ ആവാസ വ്യവസ്ത സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സ്കൂള്‍തലത്തില്‍ തന്നെ എഐ വിദ്യാഭ്യാസം ആരംഭിക്കുന്നതും വലിയ ടെക്നോളജി കമ്പനികളുടെ സാന്നിധ്യം വര്‍ധിക്കുന്നതും ഈ മാറ്റത്തിന് ഊര്‍ജമാകുമെന്നും അദ്ദേഹം പറഞ്ഞു. സിക്കി കേരള ചെയര്‍ ഡോ. തോമസ് നെച്ചുപാടം, മൈക്രോസോഫ്ട് എഐ വൈസ് പ്രസിഡന്റ് ബെന്‍ ജോണ്‍; ,അഡ്നെക്സസ് ബയോടെക്നോളജീസ് സി ടി ഒ പാറ്റ് കൃഷ്ണന്, സിക്കി എക്സിക്യൂട്ടീവ് മെമ്പര്‍ എസ്.മണികണ്ഠന്, ചാര്‍ട്ടര്‍ മെമ്പര്‍ ജോണ്‍ സൈമ, സിക്കി കോ ചെയര്‍മാരായ മാത്യു ചെറിയാന്, അഖില്‍ ആഷിക്ക്, രാജേഷ് നായര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണമായും ഏകീകൃത എ.ഐ ടൗഷിപ്പായി കേരളത്തെ വികസിപ്പിക്കുകയാണ് സിക്കിയുടെ ലക്ഷ്യമെന്ന് സംഘടനയുടെ കേരള ചെയര്‍ ഡോ. തോമസ് നെച്ചുപാടം പറഞ്ഞു. എ.ഐ ഉല്‍പ്പങ്ങളുടെ പ്രയോഗം, ഉയര് മൂല്യമുള്ള നൈപുണ്യവും തൊഴിലും സൃഷ്ടിക്കല്‍, സമഗ്ര എഐ വ്യവസ്ഥയുടെ നിര്‍മ്മാണം എിവ വഴിയാണ് ഇത് ലക്ഷ്യമിടുത്, ഡോ. തോമസ് നെച്ചുപാടം പറഞ്ഞു. എഐ സൈബര്‍ സുരക്ഷ, എഐ സ്റ്റാര്‍’പ്പുകള്‍, നയം നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ നടു. മൈക്രോസോഫ്റ്റ്, ആമസോ, ആക്സെഞ്ചര്‍, അഡ്നെക്സസ് ബയോടെക്നോളജീസ് എന്നിവയിലെ വിദഗ്ധര്‍ എഐ അധിഷ്ഠിത എന്റര്‍ പ്രൈസ് വളര്‍ച്ചയും, ഭാവിയിലെ തൊഴില്‍ രൂപാന്തരണവും, സാധ്യതകളും ചര്‍ച്ച ചെയ്തു. കോക്ലേവിന്റെ ഭാഗമായി ‘എഐ അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കുള്ള വ്യവസായ പങ്കാളിത്തങ്ങള്‍’ എ പ്രമേയത്തില്‍ സിഐസിസിഐ കേരളം, സൈം (തകങഋ), ദി കിച്ചന് എിവരുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.

