‘ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’;  മികച്ച രേഖാചിത്രകാരന് ദേശീയ അവാര്‍ഡ് നല്‍കും

ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ്  ‘ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ ആരംഭിച്ചിച്ചിരിക്കുന്നത്.
കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ‘ ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’  ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ്  ‘ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ ആരംഭിച്ചിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രകാരന നമ്പൂതിരിയുടെ നൂറാം ജന്മദിനമായ സെപ്തംബര്‍ 13 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ആദ്യ അവാര്‍ഡ് സമ്മാനിക്കും.ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് അവാര്‍ഡായി നല്‍കുക.

അവാര്‍ഡ് വര്‍ഷത്തില്‍ ഒരിക്കല്‍ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ നല്‍കപ്പെടും.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും, രവിശങ്കര്‍ എറ്റത്ത് (എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍), വാസുദേവന്‍ കെ.എം. ( ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും കലാ സംവിധായകനും ), സുധീര്‍ നാഥ് ( കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും ), ബിനുരാജ് കലാപീഠം ( ചിത്രകാരനും, ഡോക്കുമെന്‍ട്രി സിനിമ സംവിധായകന്‍) എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളുമാണ്.നമ്പൂതിരിയുടെ കലാ പാരമ്പര്യത്തെ ആദരിക്കാനും, അദ്ദേഹം പ്രോത്സാഹിപ്പിച്ച കലാമേഖലകളില്‍ സൃഷ്ടിപരമായ മികവ് വളര്‍ത്താനും ട്രസ്റ്റ് ശ്രമങ്ങള്‍ നടത്തും. നമ്പൂതിരിയുടെ സംഭാവനകളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, ഇന്ത്യയിലെ ചിത്രകലാദൃശ്യകലാരംഗങ്ങള്‍ വളര്‍ത്തുന്നതിനായി സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ ട്രസ്റ്റ് സംഘടിപ്പിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു