അരുണാചല്‍ പ്രദേശിലെ
കുട്ടികളുടെ ഹൃദയാരോഗ്യം
വീണ്ടെടുത്ത് ആസ്റ്റര്‍ മെഡ്‌സിറ്റി

ഇറ്റാനഗറില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലാണ് ഈ കുട്ടികള്‍ക്ക് ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്

 

കൊച്ചി : ഹൃദയസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആറ് അരുണാചല്‍ കുട്ടികള്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ മെഡ്‌സിറ്റി. ഇറ്റാനഗറില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലാണ് ഈ കുട്ടികള്‍ക്ക് ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഒണിയ ഹാര്‍ട്ട് ഫൗണ്ടേഷന്റെ കൂടി നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഈ കുട്ടികളെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

അവരുടെ ആതിഥേയത്വം ഏറ്റെടുത്ത കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടുമുള്ള സ്‌നേഹവും കടപ്പാടും പങ്കുവെച്ച ശേഷമാണ് ആറുപേരും നിറഞ്ഞ പുഞ്ചിരിയോടെ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോയത്.ഹൃദ്രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ പദ്ധതിയിലൂടെയായിരുന്നു ചികില്‍സ.

കഴിഞ്ഞ ഡിസംബറിലാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലുള്ള ആര്‍.കെ. മിഷന്‍ ആശുപത്രിയില്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. നവജാത ശിശുക്കള്‍ മുതല്‍ 25 വയസ് വരെയുള്ള 130 പേരാണ് സൗജന്യ പരിശോധനാ ക്യാമ്പില്‍ പങ്കെടുത്തത്. അതില്‍ ഉടന്‍ ചികിത്സ ആവശ്യമുള്ള 25 കുട്ടികളെ ആദ്യഘട്ട ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നു. ഈ സംഘത്തിലുള്ള ആറ് കുട്ടികളാണ് വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെത്തിയത്.

Spread the love