അരുണ്‍ മാമന്‍ ആത്മ ചെയര്‍മാന്‍

ബ്രിഡ്ജ്‌സ്‌റ്റോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹിരോഷി യോഷിസെയ്ന്‍ ആണ് വൈസ് ചെയര്‍മാന്‍.

 

കൊച്ചി: ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ചെയര്‍മാനായി എം ആര്‍ എഫ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിഡ്ജ്‌സ്‌റ്റോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹിരോഷി യോഷിസെയ്ന്‍ ആണ് വൈസ് ചെയര്‍മാന്‍.മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ അരുണ്‍ മാമന്‍ യു എസിലെ ആഷ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം ബി എ ബിരുദം നേടി. 2004 ലാണ് അരുണ്‍ മാമന്‍ എം ആര്‍ എഫ് മാനേജിംഗ് ഡയറക്ടറാകുന്നത്. 2017 ല്‍ വൈസ് ചെയര്‍മാനും എം ഡിയുമായി. ക്രിക്കറ്റും മോട്ടോര്‍ സ്‌പോര്‍ട്ടുകളും ഏറെ ഇഷ്ടപ്പെടുന്ന അരുണ്‍ മാമന്‍ ആത്മയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തിലാണ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.

കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ആത്മയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് അരുണ്‍ മാമന്‍ അറിയിച്ചു. ഇന്ത്യന്‍ ടയര്‍ വ്യവസായത്തെ ആഗോള വിതരണ രംഗത്തെ അതികായരാക്കി മാറ്റുമെന്നും ടയര്‍ വ്യവസായത്തെ കൂടുതല്‍ മത്സരാധിഷ്ഠിതവും സാങ്കേതിക മേന്മയുള്ളതുമാക്കി മാറ്റുമെന്നും അരുണ്‍ മാമന്‍ പറഞ്ഞു.200,000 ഹെക്ടര്‍ തോട്ടം എന്ന ലക്ഷ്യത്തിലേക്കായി ഇന്റോഡ് പ്രോജക്റ്റ് വ്യാവസായികാടിസ് സ്ഥാനത്തില്‍ തന്നെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ടയര്‍ മേഖലയിലെ ഗുണനിലവാരവും പരിശീലനവും നവീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അരുണ്‍ മാമന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love