കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയും ചലച്ചിത്രതാരവുമായ വിന്‍സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) അലുമിനി അസോസിയേഷന് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയും ചലച്ചിത്രതാരവുമായ വിന്‍സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ നടന്ന ചടങ്ങില്‍ ആസാദി ചെയര്മാന് ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര് അജിത് അധ്യക്ഷത വഹിച്ചു. അലുമിനി അസോസിയേഷന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ബാല്ശങ്കര് ഗാര്ഗെഡ്, ആര്‍ക്കിടെക്റ്റ് സുഷ്മിത പൈ, ആര്‍ക്കിടെക്റ്റ് എം.ആര് അപര്‍ണ്ണ,ആര്‍ക്കിടെക്റ്റ് അനിത മെനെഡല് തുടങ്ങിയവര്‍ സംസാരിച്ചു. ആസാദി അലുമിനി അസോസിയേഷന് ഭാരവാഹികളായി ആര്‍ക്കിടെക്റ്റ് റെബേക്ക തോമസ് ഈശോ (പ്രസിഡന്റ്), ആര്‍ക്കിടെക്റ്റ് ലിതിന് എസ്. നൈനാന് (ട്രഷറര്‍), ആര്‍ക്കിടെക്റ്റ് അതുല്‍ കൃഷ്ണ (വൈസ് പ്രസിഡന്റ്), ആര്‍ക്കിടെക്റ്റ് റേച്ചല്‍ തോമസ് ഈശോ (ജോയിന്റ് സെക്രട്ടറി), ആര്‍ക്കിടെക്റ്റ് റോസ് ബാബു (ജോയിന്റ് സെക്രട്ടറി), ആര്‍ക്കിടെക്റ്റ് ഡീന്‍ സാമുവല്‍ ഫിലിപ്പ്, ആര്‍ക്കിടെക്റ്റ് പൂജ അനില്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. നടി വിന്‍സി അലോഷ്യസ് ആണ് രക്ഷാധികാരി