വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകീട്ട് 5 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകീട്ട് 5 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.
ലൈഫ് മിഷന്‍ ഇന്റേണ്‍ തസ്തികയുടെ യോഗ്യത എന്‍ജിനിയറിങ്/ നോണ്‍എന്‍ജിനിയറിങ് ബിരുദമാണ്. നിലവില്‍ അഞ്ച് ഒഴിവുകളാണുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് https://connect.asapkerala.gov.in/events/14567 സന്ദര്‍ശിക്കുക.
എല്‍.എസ്.ജി ഡി (തദ്ദേശ സ്വയംഭരണ വകുപ്പ്) ഇന്റേണ്‍ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 55 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14565 സന്ദര്‍ശിക്കുക.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റ്‌സര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഗകകഉഇ) ഇന്റേണ്‍ തസ്തികയുടെ യോഗ്യത ബി.ടെക്/ എം.ടെക് സിവിലാണ്. പത്ത് ഒഴിവുകളാണ് നിലവിലുള്ളഌ് അപേക്ഷ സമര്‍പ്പിക്കുന്നതിന് https://connect.asapkerala.gov.in/events/14673 സന്ദര്‍ശിക്കുക.
കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KLDC) ഇന്റേണ്‍ തസ്തികയുടെ യോഗ്യത ബി.ടെക് സിവിലാണ്. 35 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14339 സന്ദര്‍ശിക്കുക.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്റേണ്‍ തസ്തികയിലേക്കുള്ള യോഗ്യത : ബി.ടെക് സിവിലാണ്. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് https://connect.asapkerala.gov.in/events/13925 സന്ദര്‍ശിക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണ്‍ തസ്തികയിലേക്കുള്ള യോഗ്യത ബിരുദധാരികള്‍, എന്‍ജിനിയറിങ് ബിരുദധാരികള്‍, ഐടി/ കംപ്യുട്ടര്‍ സയന്‍സ് / കംപ്യുട്ടര്‍ എന്‍ജിനിയറിങ്/ ഇലക്ട്രോണിക്‌സ്/ കംമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവയാണ്. രണ്ട് ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14746 സന്ദര്‍ശിക്കുക.