ഈ മാസം കൊറിയയില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വനിതകളുടെ ഇന്‍ലൈന്‍ സ്പീഡ് സ്കേറ്റിങ് വിഭാഗത്തിലാണ് അബ്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ നിന്നുള്ള കായിക പ്രതിഭയായ എഎ അബ്നയെ അന്താരാഷ്ട്ര സ്കേറ്റിങ് രംഗത്ത് പൂര്‍ണമായി പിന്തുണക്കും. ഈ മാസം കൊറിയയില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വനിതകളുടെ ഇന്‍ലൈന്‍ സ്പീഡ് സ്കേറ്റിങ് വിഭാഗത്തിലാണ് അബ്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ജൂലൈ 23 നാണ് ഈ മല്‍സരങ്ങള്‍ നടക്കുക.
10 കിലോമീറ്റര്‍ എലിമിനേഷന് ട്രാക്ക് റേസ്, അഞ്ചു കിലോമീറ്റര്‍ പോയിന്റ്സ് ട്രാക്ക് റേസ്, പത്തു കിലോമീറ്റര്‍ പോയിന്റ്സ് റോഡ് റേസ്, 15 കിലോമീറ്റര്‍ എലിമിനേഷന് റോഡ് റേസ്, 3000 മീറ്റര്‍ റിലേ (ഇപ്പോള്‍ നടക്കുന്ന പരിശീലന ക്യാമ്പിനു ശേഷം മാത്രമായിരിക്കും റിലേ ടീമിനെ അന്തിമമായി തീരുമാനിക്കുക.) എന്നീ ഇനങ്ങളിലാണ് അബ്ന മത്സരിക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പിന്തുണയോടെയുള്ള അബ്നയുടെ മികച്ച നേട്ടങ്ങളുടെ പാതയിലെ മറ്റൊരു നാഴികക്കല്ലാണിത്. പ്രതിമാസ സ്റ്റൈപന്റ്, പരിശീലനം, ഉപകരണങ്ങള്‍, യാത്ര, താമസം, സംസ്ഥാന-ദേശീയ മല്‍സരങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയവ അടങ്ങിയ സഹായം അബ്നയെ പൂര്‍ണമായും തന്റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നുണ്ട്.
മത്സരവേദിയില്‍ ഇന്ത്യന്‍ പതാക പാറിക്കണമെന്നാണ് തന്റെ സ്വപ്നമെന്ന് അബ്ന പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുള്ള പിന്തുണ കേവലം സാമ്പത്തിക സഹായം മാത്രമല്ല നല്‍കുന്നത് തന്റെ കഴിവുകളില്‍ വിശ്വസിച്ച് മുന്നേറാനുള്ള ശക്തമായ പ്രചോദനം കൂടിയാണു നല്‍കുന്നതെന്നും എ എ അബ്ന കൂട്ടിച്ചേര്‍ത്തു.സ്വഭാവ രൂപീകരണത്തിലും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിലും സ്പോര്‍ട്സിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഉപയോഗിക്കപ്പെടാത്ത നിരവധി കായിക പ്രതിഭകളുടെ കേന്ദ്രമാണ് ഇന്ത്യ. ആ സാധ്യതകളെ തിരിച്ചറിയുന്നതിലും പരിപോഷിപ്പിക്കുന്നതിലും തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.

