ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ നേത്ര പരിശോധനയുമായി ആസ്റ്റര്‍ 

എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
കൊച്ചി: എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയുടെ  ജില്ലാതല ഉല്‍ഘാടനം കളമശ്ശേരി പത്താം പയസ് പള്ളി പാരിഷ് ഹാളില്‍ വച്ച്  കേരള വ്യവസായ, തൊഴില്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. നൂറോളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.ഓട്ടോ തൊഴിലാളി ജില്ലാ ഭാരവാഹികളായ എന്‍. ശ്രീകുമാര്‍, സി.ജെ ഷാജു, കെ.ആര്‍ വിജയന്‍, റ്റി.എ സക്കീര്‍, അഡ്വ മുജീബ് റഹ്മാന്‍,  ആസ്റ്റര്‍ മെഡ് സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഷുഹൈബ് കാദര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലത്തീഫ് കാസിം  പദ്ധതി വിശദീകരിച്ചു.ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ എക്സ്സിലോര്‍ ലക്‌സോട്ടിക്ക ഫൗണ്ടേഷനുമായി ചേര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിവരുന്ന ക്ലിയര്‍ സൈറ്റ്  പദ്ധതിയുടെ തുടര്‍ച്ചയായാണ് വേനല്‍ അവധി കാലത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന സൗകര്യം ഒരുക്കുന്നത്. എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. അര്‍ഹരായ ഡ്രൈവര്‍മാര്‍ക്ക്
നിബന്ധനകള്‍ക്കു വിധേയമായി സൗജന്യ കണ്ണടയും നല്‍കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു