ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വരുമാനം 12% ഉയര്‍ന്ന് 4,138 കോടിയിലെത്തി 

 നികുതിയിതര വരുമാനം 21% വളര്‍ന്ന് 106 കോടി രൂപ.പ്രവര്‍ത്തനലാഭം (എബിറ്റ്ഡ) 30% ഉയര്‍ന്ന് 806 കോടിയായി.
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നാലാം പാദത്തിലേയും 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകളും പുറത്തുവിട്ടു.  ആകെ വരുമാനം 4,138 കോടി രൂപ; കഴിഞ്ഞവര്‍ഷത്തേക്കാള്‍ 12% വര്‍ധന. പോയവര്‍ഷത്തെ വരുമാനം 3,699 കോടി രൂപയായിരുന്നു.എബിറ്റ്ഡ 30% വര്‍ധിച്ച് 806 കോടി രൂപയിലെത്തി. കഴിഞ്ഞവര്‍ഷം ഇത് 620 കോടിയായിരുന്നു.ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാര്‍ജിന്‍ 19.5% ആയി. മുന്‍വര്‍ഷം ഇത് 16.8% ആയിരുന്നു.നികുതിയിതര വരുമാനം 49% വളര്‍ന്ന് 357 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 240 കോടിയായിരുന്നു.നാലാംപാദത്തിലെ കണക്കുകള്‍ പ്രകാരം വരുമാനത്തില്‍ 2% വളര്‍ച്ച രേഖപ്പെടുത്തി 1,000 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഇത് 978 കോടി രൂപയായിരുന്നു.ഓപ്പറേറ്റിംഗ് എബിറ്റ്ഡയില്‍ 16% വര്‍ധനയുണ്ടായി 193 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഇത് 167 കോടി രൂപയായിരുന്നു.ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാര്‍ജിന്‍ 19.3% ആയി. മുന്‍വര്‍ഷം ഇത് 17.1% ആയിരുന്നു.നികുതിയിതര വരുമാനം 21% വളര്‍ന്ന് 106 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാലാം പാദത്തില്‍ ഇത് 87 കോടിയായിരുന്നു.
ഇക്കാലയളവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് വരുമാനത്തില്‍ 12% വളര്‍ച്ച കൈവരിക്കാന്‍ കാരണമായതെന്ന് കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആശുപത്രികളില്‍ സജ്ജീകരിച്ചിട്ടുള്ള ഓരോ കിടക്കകളില്‍ നിന്നും കിട്ടുന്ന വരുമാനത്തിലും രോഗികളുടെ ശരാശരി ആശുപത്രിവാസ ദൈര്‍ഖ്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന മികവിലും രോഗീ പരിചരണത്തിലുമുള്ള ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ മികവാണ് എബിറ്റ്ഡ കണക്കുകളില്‍ ഉള്‍പ്പെടെയുള്ള വളര്‍ച്ച സൂചിപ്പിക്കുന്നത്.

ശക്തമായ ആ വളര്‍ച്ചയ്ക്ക് പുറമെ, ആരോഗ്യരംഗത്തെ സാങ്കേതികവിദ്യാ മേഖലയിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ വിപണിയില്‍ മുന്നിലാണ്. ഇന്ത്യയില്‍ ആദ്യമായി ഇന്‍ട്രാഓപ്പറേറ്റീവ് ഇലക്ട്രോണ്‍ റേഡിയേഷന്‍ തെറാപ്പി അവതരിപ്പിക്കുകയും ശൃംഖലയിലെ എല്ലാ ആശുപത്രികളിലും ആസ്റ്റര്‍ ഹെല്‍ത്ത് മൊബൈല്‍ ആപ്പിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏതാണ്ട് മുന്നൂറ് കിടക്കകള്‍ അധികമായി ഉള്‍പ്പെടുത്തി. 2025 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രികളിലെ കിടക്കകളുടെ ആകെ എണ്ണം 5,159 ആണ്. ബ്ലാക്ക്‌സ്‌റ്റോണിന്റെ പിന്തുണയോടെ ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനത്തിന് തീരുമാനമായത് ഉള്‍പ്പെടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിനെ സംബന്ധിച്ചിടത്തോളം നിരവധി പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷിയായ വര്‍ഷമാണ് കടന്നുപോയതെന്ന് ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ പ്രകടനം ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാര്‍ജിന്‍ 19.5% ആയി. മുന്‍വര്‍ഷം ഇത് 16.8% ആയിരുന്നു.ഓരോ രോഗിയും ആശുപത്രിയില്‍ കഴിയുന്ന ശരാശരി ദൈര്‍ഖ്യം 3.2 ദിവസമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 3.4 ദിവസമായിരുന്നു.ഇന്‍ഷുറന്‍സിന് പുറമെ ക്യാഷ് ആയും ആശുപത്രി ചെലവുകള്‍ തീര്‍പ്പാക്കുന്ന രോഗികളുടെ എണ്ണം 88% ആണ്.
പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലും കണ്ണൂരിലെ മിംസിലും  അധികമായി 100 കിടക്കകള്‍ വീതം ഉള്‍പ്പെടുത്തി.ഇനിയും 2100 ലേറെ കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ ശേഷി 7,300 ബെഡ്ഡുകളായി ഉയര്‍ത്താനുള്ള പദ്ധതി പുരോഗമിക്കുന്നു.
ഓഹരിയുടമകളുടെയും കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേയും അനുമതി നേടിയ ശേഷം, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 3.6% ഓഹരികള്‍ ബ്ലാക്‌സ്‌റ്റോണ്‍, ടിപിജി എന്നീ  കമ്പനികള്‍ക്ക് കൈമാറി. ആദ്യഘട്ടത്തില്‍ ക്വാളിറ്റി കെയറിന്റെ 5% ഉടമസ്ഥാവകാശമാണ് കൈമാറുന്നത്. ഇങ്ങനെ കൈമാറിയിട്ടുള്ള ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ നിയമാനുസൃതമാണെന്ന സാക്ഷ്യപത്രം കിട്ടിയാലുടന്‍ ലയനം പൂര്‍ത്തിയാകും. 2026 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ തന്നെ ലയനം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു