ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്:  നേഴ്‌സ് നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് 

ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റും, നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്‌സിങ്ങ് വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചുവരികയാണ് നയോമി ഓയോ ഒഹിന്‍ ഓറ്റി.
ദുബായ: ഘാനയില്‍ നിന്നുള്ള നേഴ്‌സായ നയോമി ഓയോ ഒഹിന്‍ ഓറ്റി, 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025, ദുബായില്‍ നടന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ ഏറ്റുവാങ്ങി. ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റും, നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ ബു ടീച്ചിങ്ങ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്‌സിങ്ങ് വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചുവരികയാണ് നയോമി ഓയോ ഒഹിന്‍ ഓറ്റി. യുഎഇയിലെ ടോളറന്‍സ് ആന്റ് കോ എകിസിസ്റ്റന്‍സ് വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, പുരസ്‌ക്കാര ജേതാവിന് ട്രോഫി സമ്മാനിച്ചു. ചടങ്ങില്‍ അസ്റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. അസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലിഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗവര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫേയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ.വില്‍സണ്‍ എന്നിവരു പങ്കെടുത്തു.നഴ്‌സിങ്ങ് ഒരു തൊഴില്‍ മാത്രമല്ല, അത് സാമൂഹ്യ നീതി, സമത്വം, പ്രത്യാശ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ശക്തിയാണെന്ന് നയോമി ഓയോ ഒഹിന്‍ ഓറ്റി പറഞ്ഞു.
നഴ്‌സ്മാരുടെ  സംഭാവനകള്‍ മുഴുവന്‍ ആരോഗ്യ പരിപാലന വ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുന്നതും, മറ്റുള്ളവര്‍ക്ക് പിന്തുടരാനുള്ള ഒരു മാനദണ്ഡം സൃഷ്ടിക്കുന്നതുമായി മാറിയിരിക്കുന്നുവെന്ന്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പരിധികള്‍ മറികടന്നും, സമൂഹങ്ങളില്‍ ഗൗരവമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന അവരുടെ അപൂര്‍വമായ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.  നഴ്‌സുമാരെ എര്‍ണസ്റ്റ് ആന്റ് യംഗ് എല്‍എല്‍പി, സ്‌ക്രീനിംഗ് ജൂറി പാനല്‍, ഗ്രാന്‍ഡ് ജൂറി എന്നിവയുടെ കര്‍ശനമായ അവലോകന പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുത്തത്.2021ല്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തുടക്കമിട്ട ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്, ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ നേതൃത്വം, ഗവേഷണം, നവീകരണം, സാമൂഹ്യ സേവനം പോലുള്ള വിവിധ മേഖലകളിലെ അസാധാരണ സംഭാവനകള്‍ പരിഗണിച്ചാണ് നല്‍കുന്നത്. അവാര്‍ഡിന്റെ നാലാം പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള 1,00,000 നഴ്‌സുമാരാണ് അപേക്ഷ നല്‍കിയത്. 2024ലെ അപേക്ഷകളില്‍ നിന്ന് ഇത്തവണ അവാര്‍ഡിന് ലഭിച്ച അപേക്ഷകളില്‍ 28% വര്‍ധനയുണ്ടായി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു