850 കോടിയുടെനിക്ഷേപവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

കൊച്ചി: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യസേവന രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. ഒപ്പം, കേരളത്തിലെ ആരോഗ്യരംഗത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ പുലര്‍ത്തുന്ന മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി. രാജീവുമായും കൂടിക്കാഴ്ച നടത്തി.

പുതുതായി രണ്ട് പ്രോജക്ടുകളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരളത്തില്‍ ആവിഷ്‌കരിക്കുന്നത്. 454 കിടക്കകളോടെ തിരുവനന്തപുരത്ത് പണികഴിപ്പിക്കുന്ന ആസ്റ്റര്‍ ക്യാപിറ്റല്‍ ആണ് അതിലൊന്ന്. കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 264 കിടക്കകളും ഉണ്ടാകും. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിആശുപത്രിയില്‍ അധികമായി 962 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തും. ഈ സാമ്പത്തികവര്‍ഷം, കൊച്ചിയില്‍ 100 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു.

നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴില്‍ കേരളത്തില്‍ ഏഴ് ആശുപത്രികളാണുള്ളത്. ഇവയില്‍ രോഗികളെ കിടത്തി ചികില്‌സിക്കുന്നതിന് 2,635 കിടക്കകള്‍ ഉണ്ട്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തിലെ ആസ്റ്റര്‍ ശൃംഖലയിലെ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തും.സാമ്പത്തികവര്‍ഷം 2025 ലെ ആദ്യത്തെ 9 മാസത്തെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ 53% വും കേരളത്തില്‍ നിന്നാണ്. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും കേരളം എന്നും ആസ്റ്ററിന്റെ ഹൃദയത്തിലുണ്ടെന്ന് ആസ്റ്റ!!!ര്‍ ഡി.എംഹെല്‍ത്ത്‌കെയ!ര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Spread the love