250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നേതൃത്വ ഗുണവും പുതുമയും പ്രകടമാക്കിയ നഴ്സുമാരെ ആദരിക്കുന്ന പുരസ്ക്കാര വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്സ്.
കൊച്ചി: നേഴ്സിങ്ങ് മികവിനുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നേതൃത്വ ഗുണവും പുതുമയും പ്രകടമാക്കിയ നഴ്സുമാരെ ആദരിക്കുന്ന പുരസ്ക്കാര വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്സ്. ലോകമെമ്പാടുമുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് ഈ അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാം. രോഗീ പരിചരണം, നഴ്സിങ്ങ് രംഗത്തെ നേതൃപാഠവം, നഴ്സിങ്ങ് വിദ്യാഭ്യാസം, സോഷ്യല്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയില്‍ അസാധാരണമായ സംഭാവനകള്‍ നല്കിയ രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമായി ഒരു െ്രെപമറി, രണ്ട് സെക്കന്‍ഡറി പ്രവര്‍ത്തന മേഖലകള്‍ വരെ നഴ്സുമാര്‍ക്ക് തിരഞ്ഞെടുക്കാം. 2026 എഡിഷനുള്ള അപേക്ഷകള്‍ www.asterguardians.com വഴി വിവിധ ഭാഷകളില്‍ 2025 നവംബര്‍ 10 നകം സമര്‍പ്പിക്കാം. അവാര്‍ഡിന്റെ കഴിഞ്ഞ പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നായി 100,000 ലധികം നഴ്സുമാരില്‍ നിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്.
വ്യത്യസ്ത ഘട്ടങ്ങളുള്ള മൂല്യനിര്‍ണ്ണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആന്‍ഡ് യംഗ് എല്‍എല്‍പി (ഋഥ) ആയിരിക്കും. കൂടാതെ പ്രശസ്തരും, അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധരുമായ വിശിഷ്ട ഗ്രാന്‍ഡ് ജൂറി മൂല്ല്യ നിര്‍ണ്ണയ ഘട്ടങ്ങളുടെ മേല്‍നോട്ടം വഹിക്കും. കര്‍ശനമായ വിലയിരുത്തലിനൊടുവില്‍, മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. തുടര്‍ന്ന് 2026 മെയ് മാസത്തില്‍ അന്താരാഷ്ട്ര നേഴ്സസ് ദിനത്തില്‍ നടക്കുന്ന ആഗോള അവാര്‍ഡ് ദാന ചടങ്ങില്‍ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും. ആരോഗ്യ സംരക്ഷണ രംഗത്തെ എന്റെ കഴിഞ്ഞ 50വര്ഷത്തിലധികമുള്ള യാത്രയില്‍, ഞാന്‍ എപ്പോഴും തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്, ഏതൊരു ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെയും ശക്തി അവിടെയുള്ള നേഴ്സുമാരുടെ കൈകളിലാണ് എന്നതാണതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. നേഴ്സുമാര്‍ സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതും, പുതുമയുള്ള സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും, ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍ക്ക് കരുതലാകുന്നതും, അതിലൂടെ മനുഷ്യരാശിയിലുള്ള നമ്മുടെ വിശ്വാസം വീണ്ടെടുക്കുന്നതുമായ പ്രചോദനാത്മകമായ കഥകളാണ് ഓരോ വര്‍ഷവും ഈ പുരസ്ക്കാര വേദിയിലൂടെ നാം കേള്‍ക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് പറഞ്ഞു.

