ആസ്റ്റര്‍ @ ഹോം:  പ്രയോജനപ്പെടുത്തിയത് 15,000 ലധികം കുടുംബങ്ങള്‍

പതിനായിരത്തിലധികം വീടുകളില്‍ ഡോക്ടര്‍മാര്‍ നേരിട്ടെത്തുകയും അയ്യായിരത്തിലധികം വീടുകളില്‍ നേഴ്‌സുമാരുടെ സേവനവുമാണ് ലഭ്യമാക്കിയതെന്ന് ആസ്റ്റര്‍ അധകൃതര്‍ വ്യക്തമാക്കി.
കൊച്ചി: പരിചരണവും ചികിത്സയും ആവശ്യമുള്ളവരുടെ വീടുകളില്‍ നേരിട്ടെത്തി ചികിത്സ നല്‍കുന്നതിന്, കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി ഒരുക്കിയ ആസ്റ്റര്‍ @ ഹോം പദ്ധതിക്ക് കീഴില്‍ പതിനയ്യായിരം ഭവനസന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി.  ഇതില്‍ പതിനായിരത്തിലധികം വീടുകളില്‍ ഡോക്ടര്‍മാര്‍ നേരിട്ടെത്തുകയും അയ്യായിരത്തിലധികം വീടുകളില്‍ നേഴ്‌സുമാരുടെ സേവനവുമാണ് ലഭ്യമാക്കിയതെന്ന് ആസ്റ്റര്‍ അധകൃതര്‍ വ്യക്തമാക്കി. ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍, പ്രായാധിക്യം കാരണമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, ഫിസിയോതെറാപ്പിയും, ശസ്ത്രക്രിയ കഴിഞ്ഞ് വീടുകളില്‍ പരിചരണം ആവശ്യമുള്ളവരും  ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും ആസ്റ്റര്‍ @ ഹോം സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി അത്യുന്നത നിലവാരമുള്ള പരിചരണവും ചികിത്സയുമാണ് നല്‍കിവരുന്നത്. ഓരോ രോഗിക്കും ആവശ്യമായ രീതിയില്‍ ഭവനസന്ദര്‍ശനം ക്രമീകരിക്കും. ഡോക്ടര്‍മാര്‍, കുട്ടികളുടെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിങ്ങനെയുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം എപ്പോഴും സജ്ജമായിരിക്കും എന്നതാണ് പ്രത്യേകത. ലാബ് ടെസ്റ്റുകള്‍ക്ക് ആവശ്യമായ രക്തവും മൂത്രവും വീട്ടില്‍ വന്ന് ശേഖരിക്കുന്നതിനും മരുന്നുകള്‍ ഡെലിവറി ചെയ്യുന്നതിനുമുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.ആസ്റ്റര്‍ @ ഹോമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 96569 00760, 81389 96665
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു