കുട്ടികളിലെ ന്യൂറോളജി പ്രശ്‌ന പരിഹാരത്തിന്  ആധുനിക രീതിയില്‍ ഗവേഷണം അനിവാര്യം: ആസ്റ്റര്‍ മണ്‍സൂണ്‍ സിഎംഇ

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  നടന്ന മണ്‍സൂണ്‍ സി.എം.ഇ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. രമേഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജീസന്‍ സി. ഉണ്ണി ഡോ. ദിലീപ് പണിക്കര്‍, ഡോ. ഗോപി മോഹന്‍, ഡോ. വിവിന്‍ അബ്രാഹം,  ഡോ. എബി മാത്യു, ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ, ഡോ. കെ.പി വിനയന്‍,  ഡോ. ഡോണ തെരേസ തുടങ്ങിയവര്‍ സമീപം
ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. രമേഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്തു.
കൊച്ചി:  കുട്ടികളിലെ ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആധുനിക രീതിയിലുളള ഗവേഷണങ്ങളും വൈദ്യശാസ്ത്ര പരമായ സഹകരണങ്ങളും അനിവാര്യമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒമ്പതാമത് മണ്‍സൂണ്‍ സി.എം.ഇ ആവശ്യപ്പെട്ടു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. രമേഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്തു. ഡോ. ജീസന്‍ സി. ഉണ്ണി അധ്യക്ഷത വഹിച്ചു. ഡോ. ദിലീപ് പണിക്കര്‍,  ഐഎപി സംസ്ഥാന സെക്രട്ടറി ഡോ. ഗോപി മോഹന്‍,  ഐ.എ.പി കൊച്ചി ബ്രഞ്ച്  പ്രസിഡന്റ്  ഡോ. വിവിന്‍ അബ്രാഹം,  ഡോ. എബി മാത്യു, ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ,  ഡോ. ഡോണ തെരേസ തുടങ്ങിയവര്‍ സംസാരിച്ചു. ഐഎല്‍എഇ-ഏഷ്യാ ഓഷ്യാനിയ സെക്രട്ടറി ജനറല്‍  ഡോ. കെ.പി വിനയന്‍ ഡോ. പി.സി അലക്‌സാണ്ടര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പീഡിയട്രിക് ന്യൂറോളജി എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍   54 ലധികം വിദഗ്ദ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 110 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു