വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി, ആലുവ, ചിറ്റൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്‍കിയത്.
കൊച്ചി: എറണാകുളം ജില്ലയിലെ നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള 500 കുട്ടികള്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയും അവരുടെ സാമൂഹികപ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സും ചേര്‍ന്ന് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. വരാപ്പുഴ, കടമക്കുടി, കോട്ടുവള്ളി, ആലുവ, ചിറ്റൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്‍കിയത്.ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചികിത്സയിലൂടെ അപൂര്‍വ്വരോഗത്തില്‍ നിന്ന് മോചനം നേടിയ ഇസ്വ ഫാത്തിമയാണ് പഠനസാമഗ്രികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തത്. വൃക്കകളിലേക്ക് മൂത്രം തിരികെ സഞ്ചരിച്ച് അവിടെ നീര്‍വീക്കമുണ്ടാക്കുന്ന ഹൈഡ്രോനെഫ്രോസിസ് എന്ന ഗുരുതരരോഗത്തില്‍ നിന്നാണ് ഇസ്വ ഫാത്തിമയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത്.
ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ദിലീപ് പണിക്കരും ഇസ്വ ഫാത്തിമയും ചേര്‍ന്ന് പഠനസാമഗ്രികളുമായി യാത്ര തിരിച്ച വാഹനം ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദറിന്റെയും മറ്റു ആശുപത്രി അധികൃതരുടെയും സാന്നിധ്യത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കാന്‍ തയാറെടുക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും മുന്നിട്ടിറങ്ങി. ആലുവയിലെ യു.സി. കോളേജും പിന്തുണ നല്‍കി.പുസ്തകങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, മറ്റ് സ്‌റ്റേഷണറി സാധനങ്ങള്‍ എന്നിവ അടങ്ങിയ പാക്കേജുകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്.