ഈമാസം 15 വരെ വിവിധ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. ജീസണ്‍ സി.ഉണ്ണി പറഞ്ഞു.
കൊച്ചി : ആസ്റ്റര്‍ മെഡ്സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ച ആഘോഷം നടനും നിര്‍മ്മാതാവുമായ ഷറഫുദ്ദീന് ഉദ്ഘാടനം ചെയ്തു. ഈമാസം 15 വരെ വിവിധ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. ജീസണ്‍ സി.ഉണ്ണി പറഞ്ഞു. ചടങ്ങില്‍ സിഇഒ ഡോ.നളന്ദ ജയദേവ് , ഡോ.ദിലീപ് പണിക്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ.ടി.എം. സജന തുടങ്ങിയവര്‍ പങ്കെടുത്തു.

