ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ ഉപയോഗിച്ച് കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ

ചേര്‍ത്തല സ്വദേശിയായ 57 വയസ്സുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്
കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയായ ഓഗ്‌മെന്റഡ് റിയാലിറ്റി (ഉപയോഗിച്ചുള്ള കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. ചേര്‍ത്തല സ്വദേശിയായ 57 വയസ്സുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ലീഡ് കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. വിജയമോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ കാഴ്ചയിലേക്ക് ഡിജിറ്റല്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. കാല്‍മുട്ടിലെ ഇംപ്ലാന്റുകളുടെ സ്ഥാനം, അലൈന്‍മെന്റ്, മൃദുവായ കലകളുടെ സന്തുലിതാവസ്ഥ എന്നിവ നൂറു ശതമാനം കൃത്യതയോടെ ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു.

ശസ്ത്രക്രിയയ്ക്കിടയിലുണ്ടാകാന്‍ സാധ്യതയുള്ള ചെറിയ പിഴവുകള്‍ പോലും  പൂര്‍ണ്ണമായും ഒഴിവാക്കാനും ശസ്ത്രക്രിയ അതീവ സുരക്ഷിതമായി പൂര്‍ത്തിയാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.രോഗീ കേന്ദ്രീകൃതമായ ചികിത്സാ രീതിയിലെ വലിയൊരു ചുവടുവെപ്പാണിതെന്ന്  ഡോ. വിജയമോഹന്‍ വ്യക്തമാക്കി. സങ്കീര്‍ണ്ണമായ ശരീരഘടന കൃത്യമായി കാണാന്‍ സഹായിക്കുന്നതിലൂടെ മികച്ച ഫലങ്ങള്‍ നല്‍കാന്‍ എ ആര്‍ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയ്ക്കിടയില്‍ അസ്ഥികളിലും കലകളിലും ഉണ്ടാകുന്ന അനാവശ്യമായ ആഘാതങ്ങള്‍ ഒഴിവാക്കാനും പിഴവില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനും ഇതിലൂടെ സാധിക്കുന്നു. കൂടാതെ, ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവവും ടിഷ്യു നാശവും കുറയ്ക്കാനും സാധിക്കും. പരമ്പരാഗത രീതികളെ അപേക്ഷിച്ച് രോഗിക്ക് വേദന കുറവായതിനാലും മുറിവുകള്‍ കുറവായതിനാലും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ നേട്ടമെന്ന് ആശുപത്രി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അതിവേഗം സുഖം പ്രാപിച്ചതായും മികച്ച ചലനക്ഷമത കൈവരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു