കൊളംബോയില്‍ ഏതര്‍ സ്പേസ് തുറന്നു

എക്സ്പീരിയന്‍സ് സെന്ററില്‍, ശ്രീലങ്കന്‍ ഉപഭോക്താക്കള്‍ക്ക് ഏഥറിന്റെ മുന്‍നിര സ്‌കൂട്ടറായ ഏഥര്‍ 450X ടെസ്റ്റ് റൈഡ് ചെയ്യാനും വാങ്ങാനും സാധിക്കും.

 

കൊച്ചി : ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വ്യവസായത്തിലെ മുന്‍നിരക്കാരായ, ഏഥര്‍ എനര്‍ജി ലിമിറ്റഡ്, അതിന്റെ അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ശ്രീലങ്കയിലെ കൊളംബോയില്‍ ആദ്യ എക്സ്പീരിയന്‍സ് സെന്ററായ, ഏതര്‍ സ്പേസ് തുറന്നു.

ഇത് 2023 നവംബറില്‍ നേപ്പാളില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം കമ്പനിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. എക്സ്പീരിയന്‍സ് സെന്ററില്‍, ശ്രീലങ്കന്‍ ഉപഭോക്താക്കള്‍ക്ക് ഏഥറിന്റെ മുന്‍നിര സ്‌കൂട്ടറായ ഏഥര്‍ 450X ടെസ്റ്റ് റൈഡ് ചെയ്യാനും വാങ്ങാനും സാധിക്കും.

Spread the love