ചാര്‍ജ് മോഡുമായി പങ്കാളിത്തം
പ്രഖ്യാപിച്ച് ഏഥര്‍ 

ഇതോടെ എല്‍.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈന്‍ഡ് ചാര്‍ജിംഗ് സിസ്റ്റം) കണക്റ്റര്‍ ഉള്ള വൈദ്യുത വാഹന ഉടമകള്‍ക്ക് കേരളത്തിലുടനീളമുള്ള 121 ചാര്‍ജിംഗ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യമാകും.

 

കൊച്ചി : ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിര്‍മ്മാതാക്കളിലൊന്നായ ഏഥര്‍ എനര്‍ജി ലിമിറ്റഡ്, കേരളത്തിലെ ചാര്‍ജ് പോയിന്റ് ഓപ്പറേറ്ററായ (സി.പി.ഒ.) ചാര്‍ജ്‌മോഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതോടെ എല്‍.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈന്‍ഡ് ചാര്‍ജിംഗ് സിസ്റ്റം) കണക്റ്റര്‍ ഉള്ള വൈദ്യുത വാഹന ഉടമകള്‍ക്ക് കേരളത്തിലുടനീളമുള്ള 121 ചാര്‍ജിംഗ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യമാകും.

2018 ല്‍ ഇന്ത്യയില്‍ ഇരുചക്ര വാഹന ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹന ഒ.ഇ.എം. ഏഥര്‍ എനര്‍ജിയാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വിശാലമായ ഇരുചക്ര വാഹന ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കാണ് ഏഥര്‍ ഗ്രിഡ്. 2024 ഡിസംബര്‍ 31ലെ കണക്കനുസരിച്ച്, കേരളത്തില്‍ 291 ഏഥര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജറുകള്‍ ഏഥറിനുണ്ടായിരുന്നു. കൂടാതെ, വാഹനില്‍ നിന്നുള്ള ഡാറ്റ പ്രകാരം, കഴിഞ്ഞ രണ്ട് പാദങ്ങളിലായി (ഓഗസ്റ്റ് മുതല്‍ ജനുവരി വരെ) 10,000ത്തിലധികം വില്പനകള്‍ രേഖപ്പെടുത്തിക്കൊണ്ട് കേരളത്തിലെ വിപണി മുന്‍നിരക്കാരായി ഏഥര്‍ തുടരുന്നുവെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

Spread the love