ആദിര ആന്‍ഡ് അപ്പ കോഫി
ഫ് ളാഗ്ഷിപ്പ് സ്‌റ്റോര്‍ കൊച്ചിയില്‍

പനമ്പള്ളി നഗറിലെ എംഐജി ഹൗസിംഗ് സൊസൈറ്റിയിലെ 11ാം ക്രോസ് റോഡില്‍ സ്ഥിതിചെയ്യുന്ന സ്‌റ്റോറില്‍ പരമ്പരാഗത കാപ്പി രുചികള്‍ അനുഭവിക്കാനുള്ള അവസരമുണ്ടെന്ന് കമ്പനി അറിയിച്ചു. ഹൈബി ഈ!ഡന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു.

 

കൊച്ചി: ദക്ഷിണേന്ത്യന്‍ കാപ്പികളിലൂടെ പ്രശസ്തമായ ബ്രാന്‍ഡ് ആദിര ആന്റ് അപ്പ കോഫി കൊച്ചിയില്‍ ഫ് ളാഗ്ഷിപ്പ് സ്‌റ്റോര്‍ ആരംഭിച്ചു. പനമ്പള്ളി നഗറിലെ എംഐജി ഹൗസിംഗ് സൊസൈറ്റിയിലെ 11ാം ക്രോസ് റോഡില്‍ സ്ഥിതിചെയ്യുന്ന സ്‌റ്റോറില്‍ പരമ്പരാഗത കാപ്പി രുചികള്‍ അനുഭവിക്കാനുള്ള അവസരമുണ്ടെന്ന് കമ്പനി അറിയിച്ചു. ഹൈബി ഈ!ഡന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു.

സിഗ്‌നേച്ചര്‍ മിശ്രിതങ്ങള്‍, പരമ്പരാഗത ഫില്‍ട്ടര്‍ കോഫി, ഇന്നൊവേറ്റീവ് ബ്രൂസ്, സുഗന്ധമുള്ള കാപ്പികള്‍ തുടങ്ങി വിവിധ തനത് ദക്ഷിണേന്ത്യന്‍ കാപ്പികള്‍ ആദിര ആന്റ് അപ്പ കോഫിയില്‍ ലഭിക്കും. ഇതോടൊപ്പം കമ്പനി രാജ്യത്താകെ 100 ഔട്ട്‌ലൈറ്റുകള്‍ തുറക്കാനൊരുങ്ങുകയാണ്.

ആദിര ആന്റ് അപ്പ ഫ് ളാഗ്ഷിപ്പ്‌സ്‌റ്റോര്‍ വെറുമൊരു കോഫി ഷോപ്പിനപ്പുറം രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമം കൂടി നടത്തുന്ന ഇടമാണെന്ന് ആദിര ആന്റ് അപ്പ കോഫി സിഇഒ ഹരിഹരന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സവിശേഷമായ രുചികള്‍ ആസ്വദിക്കാനും ദക്ഷിണേന്ത്യന്‍ കാപ്പി സംസ്‌കാരത്തെ നിര്‍വചിക്കുന്ന ഊഷ്മളതയും ആതിഥ്യമര്യാദയും അനുഭവിക്കാനും കഴിയുന്ന ഒരു ഇടം വാഗ്ദാനം ചെയ്യുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love