ഓട്ടിസം ബാധിച്ച പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനായതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമെന്ന് ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും പറയുന്നു.
ലോകത്തിലെ പ്രഥമ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂളിന് ഒക്ടോബര്‍ 19ന് ആറ് വയസ് തികഞ്ഞു. 2018ല്‍ സോഷ്യല്‍ ഇനിഷ്യേറ്റീവായി ലാഭേഛയില്ലാതെ പ്രവര്‍ത്തനമാരംഭിച്ച ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസമാണ് ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂള്‍ എന്ന പേരില്‍ വളര്‍ന്ന് പന്തലിച്ച് സാമൂഹ്യപ്രതിബദ്ധതയുടെ പര്യായമായി മാറിയിരിക്കുന്നത്. ഓട്ടിസം ബാധിച്ച പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനായതാണ് ഈ കാലയളവിലെ ഏറ്റവും വലിയ നേട്ടമെന്ന് ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും പറയുന്നു. 2018ല്‍ കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ ആരംഭിച്ച ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂള്‍ ഇന്ന് നിരവധി ഓട്ടിസം കുട്ടികളുടെയും മാതാപിതാക്കളുടെയും ആശ്രയമാണ്.
കൂട്ടുകാര്‍ കൈകോര്‍ത്തു, ഓട്ടിസം സ്കൂള്‍ പിറന്നു
സുഹൃത്തുക്കള്‍ ചേര്‍ന്ന് അവരുടെ സൗഹൃദത്തില്‍ ആരംഭിച്ചതാണ് ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം. സോഷ്യല്‍ ഇനിഷ്യേറ്റീവായി ആരംഭിച്ച ലിസ സ്കൂളില്‍ പ്രധാനമായും ഓട്ടിസം കുട്ടികള്‍ക്കും എ ഡി എച്ച് ഡി ബാധിച്ച കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനം നല്കി വരുന്നത്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്കൂള്‍ എന്ന ആശയത്തിലെത്തിയത്. ഇത്തരത്തിലൊരു സ്കൂള്‍ ആരംഭിക്കുമ്പോള്‍ തങ്ങള്‍ക്ക് ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലായിരുന്നുവെന്ന് സ്ഥാപകരായ ജലീഷ് പീറ്റര്‍ (ചെയര്മാന്), മിനു എലിയാസ് (എം ഡി & സി ഇ ഒ) എന്നിവര്‍ പറഞ്ഞു.
ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായി ഒരു ബോര്‍ഡിംഗ് സ്കൂള്‍
‘കരിയര്‍ ഗൈഡന്‍സ് വിദഗ്ധനായ ജലീഷ് പീറ്ററാണ് ലിസ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരിലൊരാള്‍. ലോകത്തിലെ പ്രഥമ ഓട്ടിസം സ്കൂളാണിത്. അതുപോലെ തന്നെ ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായുള്ള ലോകത്തിലെ ആദ്യത്തെ ബോര്‍ഡിംഗ് സ്കൂളുമാണിത്. ഇവിടെ എല്ലാ തെറാപ്പികളും സി ബി എസ് ഇ സിലബസില്‍ വിദ്യാഭ്യാസവും സംരംക്ഷണവും നല്കുന്നു എന്നതാണ് ലിസ ഓട്ടിസം സ്കൂളിന്റെ പ്രധാന പ്രത്യേകത. ഡേ സ്കൂളും ബോര്‍ഡിംഗ് സ്കൂളും ഒരു ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. 2023 ഏപ്രിലിലാണ് ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിക്കുന്നത്.’, മിനു ഏലിയാസ് പറഞ്ഞു.
ഓട്ടിസത്തിലെ ‘ലിസ മോഡല്‍’
കഴിഞ്ഞ ആറര വര്‍ഷത്തിനിടയില്‍ ഓട്ടിസം ബാധിതരായ 18 കുട്ടികളെ നോര്‍മല്‍ ലൈഫിലേയ്ക്ക് മാറ്റാനായതാണ് മനസ്സിന് സന്തോഷം നല്കുന്ന കാര്യമെന്ന് ചെയര്മാന് ജലീഷ് പീറ്റര്‍ പറയുന്നു.’കഴിഞ്ഞ ആറര വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുത്ത പ്രായോഗികമായ അറിവാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. ഇവിടെ രണ്ടര മുതല്‍ 15 വയസ് വരെയുള്ള ഓട്ടിസം കുട്ടികളുണ്ട്. അവര്‍ ഓരോരുത്തരും ഓരോ പ്രത്യേകമായ അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്. ശാസ്ത്രീയവും പ്രായോഗികവുമായി ഒരു മാസത്തെ സമയമെടുത്ത് നടത്തുന്ന അസസ്മെന്റുകളിലൂടെ തുടങ്ങുന്ന ഞങ്ങളുടെ ശ്രമങ്ങള്‍ മാതാപിതാക്കളില്‍ പുഞ്ചിരി വിടര്‍ത്തുന്നതാണ് ലിസയുടെ നിറവ്. തന്റെ കുട്ടിക്ക് ഓട്ടിസമാണെന്ന് അറിഞ്ഞാല്‍ അതിനെ അംഗീകരിക്കുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ഫലപ്രദമായി വേണ്ട തെറാപ്പികള്‍ യഥാവിധി നല്‍കുകയും മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുകയും ചെയ്യണം. ഭക്ഷണത്തിലും ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് ജലീഷ് പീറ്റര്‍ പറഞ്ഞു.

‘കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ പ്രായോഗിക പരിജ്ഞാനവും അനുഭവങ്ങളുമാണ് ഞങ്ങളുടെ കൈമുതല്‍. ഈ അനുഭവങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ഞങ്ങള്‍ രൂപീകരിച്ചെടുത്തതാണ് ‘ലിസ ഓട്ടിസം മോഡല്‍ ഓഫ് റെജുവിനേഷന്‍’. വിവിധ തെറാപ്പികളായ ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി, യോഗ തെറാപ്പി, പ്ലേ തെറാപ്പി, മ്യൂസിക് തെറാപ്പി, ആക്ടിവിറ്റീസ് ഓഫ് ഡെയ്ലി ലിവിംഗ്, ലൈഫ് സ്കില്‍ പരിശീലനങ്ങള്‍, പരിചരണം, സി ബി എസ് ഇ സിലബസില്‍ പഠനം എന്നിവ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിത്. സ്കൂളിലെ ഓരോ കുട്ടിയും ഞങ്ങള്‍ക്ക് ഓരോ പാഠപുസ്തകങ്ങളാണ്. സ്കൂളിന് പൊതുവായി ഒരു സിലബസുണ്ട്, ടൈംടേബിള്‍ ഉണ്ട്. എന്നാല്‍ ഓരോ കുട്ടിയെയും ഒരു യൂണിറ്റായാണ് കാണുന്നത്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പൂര്‍ണ്ണമായും ഒരു സ്കൂള്‍ അനുഭവമാണ് ഇവിടെ ലഭിക്കുകയെന്നും ജലീഷ് പീറ്റര്‍ പറഞ്ഞു.
ഇവിടെ അസസ്മെന്റ് സൗജന്യമാണ്
ലിസയില്‍ പ്രിലിമിനറി ഓട്ടിസം അസസ്മെന്റ് സൗജന്യമാണ്. ലിസ കാമ്പസിലെ ഓഡിറ്റോറിയത്തിലാണ് പ്രിലിമിനറി ഓട്ടിസം അസസ്മെന്റ് നടത്തുക. മുന്‍കൂറായി ബുക്ക് ചെയ്തു വേണം അസസ്മെന്റിന് എത്തുവാന്‍. കുട്ടിയുടെ മാതാവും പിതാവും കുട്ടിയോടൊപ്പമുണ്ടായിരിക്കണം. സ്കൂളിന്റെ ബോര്‍ഡിംഗ് / ഡേ സ്കൂളിംഗ് ഡിവിഷനുകളില്‍ പ്രവേശനം നേടുന്ന കുട്ടിക്ക് സംയോജിതമായ അസസ്മെന്റ് നടത്തും. ഒരു മാസം സമയമെടുത്ത് നടത്തുന്ന ഈ അസസ്മെന്റിന് ശേഷം കുട്ടിയുടെ മാതാപിതാക്കളുമായി കൗണ്‍സിലിംഗ് നടത്തും. പിന്നീട് ഓരോ ഗോള്‍ നിശ്ചയിച്ച് വിവിധ തെറാപ്പികളുമായി സംയോജിതമായി മുന്നോട്ട് പോകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍
ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സൗകര്യങ്ങളാണിവിടെ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച സെന്‍സറി ഇന്റഗ്രേഷന്‍ യൂണിറ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പി, പ്ലേ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ എന്നിവയും യോഗ, മ്യൂസിക് തെറാപ്പികളും ഇവിടെയുണ്ട്. കൂടാതെ കുട്ടികളെ സ്വയംപര്യാപ്തരാക്കുവാന്‍ ആക്ടിവിറ്റീസ് ഓഫ് ഡെയ്ലി ലിവിംഗ് (എ ഡി എല്‍) സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്. സി ബി എസ് ഇ സിലബസില്‍ കുട്ടികള്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ച് വിദ്യാഭ്യാസവും നല്കി വരുന്നു. ഇതിനായി ഓരോ ദിവസവും സാധാരണ സ്കൂളുകളിലേത് പോലെ ഇവിടെ ടൈം ടേബിള്‍ ഉണ്ട്. മൂന്ന് ഏക്കര്‍ ഗ്രീന്‍ ക്യാപസില്‍ ലാറി ബേക്കര്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പഠനം എളുപ്പമാക്കുന്നു. ബോര്‍ഡിംഗ് ഡിവിഷന് മറ്റൊരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിംഗ് ഡിവിഷനിലെ എല്ലാ മുറികളും ശീതീകരിച്ചിരിക്കുന്നു.
18 ഓട്ടിസം കുട്ടികള്‍ നോര്‍മല്‍ ലൈഫിലേയ്ക്ക്
ഓട്ടിസം ബാധിതരായ പതിനെട്ട് കുട്ടികളെ മുഖ്യധാര ജീവിതത്തിലേയ്ക്ക് മാറ്റുവാന്‍ കഴിഞ്ഞതാണ് ആറര വര്‍ഷങ്ങളിലെ ലിസയുടെ പ്രധാന നേട്ടം. പതിനെട്ട് കുട്ടികളും പതിനെട്ട് തരക്കാരായിരുന്നു. വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയുമാണ് ഇവരില്‍ മാറ്റമുണ്ടാക്കുവാന്‍ കഴിഞ്ഞത് എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ പറയുവാന്‍ കഴിയും, ഓട്ടിസം ഒരു രോഗമല്ല, തുടര്‍ച്ചയായ വിവിധ തെറാപ്പികളിലൂടെയും ചിട്ടയായ പരിശീലനങ്ങളിലൂടെയും ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാന്‍ കഴിയും. എപ്പോഴാണോ ലക്ഷണങ്ങള്‍ കാണിക്കുന്നത് അപ്പോള്‍ തന്നെ കുട്ടികളെ ഞങ്ങളെ ഏല്പിക്കുക. നമുക്കവരെ നോര്‍മല്‍ ലൈഫിലേയ്ക്ക് എത്തിക്കുവാന്‍ സാധിക്കും, ലിസ സ്കൂള്‍ സ്ഥാപകരുടെ വാക്കുകള്‍ക്ക് ഒരേ സ്വരം.
ഉടന്‍ മാറ്റത്തിന് ബോര്‍ഡിംഗ് സ്കൂള്‍
ലിസ സ്കൂളിന് രണ്ട് ഡിവിഷനുകളുണ്ട് ബോര്‍ഡിംഗും ഡേ സ്കൂളും. ബോര്‍ഡിംഗ് ഡിവിഷനിലാണ് കുട്ടികള്‍ക്ക് മാറ്റങ്ങള്‍ പെട്ടെന്ന് ദൃശ്യമാകുകയെന്ന് അനുഭവം പഠിപ്പിക്കുന്നു. കുട്ടികളെ അറിഞ്ഞ് അവര്‍ക്ക് പരിചരണവും വിവിധ തെറാപ്പികളും നല്‍കുന്നതിനും ദിനചര്യകള്‍ പരിശീലിപ്പിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കുന്നുവെന്നതാണ് പ്രധാന കാരണം. അതോടൊപ്പം കുട്ടികളുടെ ഫുഡ് ഡയറ്റും ഫിസിക്കല്‍ എക്സസൈസിനും ബോര്‍ഡിംഗ് ഡിവിഷനില്‍ മുന്‍തൂക്കം നല്കുന്നു. ‘സ്ക്രീന്‍ ടൈം’ എന്ന വില്ലനെ പൂര്‍ണ്ണമായും ഒഴിച്ച് നിര്‍ത്തുവാനും ബോര്‍ഡിംഗ് ഡിവിഷന് സഹായിക്കുന്നു. സ്ക്രീന്‍ ടൈമാണ് ഓട്ടിസത്തിലെ പ്രധാന വില്ലന്‍. സീറോ സ്ക്രീന്‍ ടൈമാണ് ബോര്‍ഡിംഗ് ഡിവിഷന്റെ പ്രധാന പ്രത്യേകത. സ്ക്രീന്‍ ടൈമിനെ പ്രതിരോധിക്കുവാനും കുട്ടികളെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുവാനും ബോര്‍ഡിംഗ് ഡിവിഷന് കാരണമാകുന്നു. ബോര്‍ഡിംഗ് ഡിവിഷനിലെ കുട്ടികള്‍ക്ക് ഡേ സ്കൂളിംഗും ലഭിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ഓട്ടിസം കുട്ടികള്‍ക്ക് ലിസയുടെ സ്വന്തം മെനു
ഓട്ടിസം മേഖലയില്‍ ലിസ സ്കൂളിന്റെ പ്രധാന സംഭാവനയാണ് ഓട്ടിസം കുട്ടികള്‍ക്ക് മാത്രമായി ഡയറ്റീഷ്യന്മാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെ ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത്. ‘ലിസയിലെ കുട്ടികളെ ഓരോരുത്തരെയും പഠിച്ച്, അവരെ അറിഞ്ഞ് മിനു സ്വയം പഠിച്ചും അറിഞ്ഞും ഡയറ്റീഷ്യന്മാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയും തയ്യാറാക്കിയതാണ് ഈ ഡയറ്റ് പ്ലാന്‍. മിനു ആദ്യം എന്നോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ എനിക്കും ഇതിനോട് യോജിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷെ, പിന്നീട് എനിക്കും ഇത്തരത്തിലൊരു മെനുവിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു. ഓരോ ദിവസത്തെയും വിവിധ സമയങ്ങളിലെ കുട്ടികളുടെ ഭക്ഷണ രീതികളും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി, അതിന് അനുസൃതമായാണ് ലിസയിലെ മെനു തയ്യാറാക്കിയിരിക്കുന്നത്. ഓരോ കുട്ടികള്‍ക്കും ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും നിയന്ത്രണങ്ങളിലും രീതിശാസ്ത്രങ്ങളിലും സാമ്യമുണ്ട്. ഇന്ന് ലിസയിലെ കുട്ടികളുടെ വിജയത്തില്‍ ഈ ലിസ മോഡല്‍ ഭക്ഷണ മെനു ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു’, ലിസ ഓട്ടിസം സ്കൂള്‍ ചെയര്‍മാനും സ്ഥാപകനുമായ ജലീഷ് പീറ്റര്‍ പറഞ്ഞു.
തണല്‍ പദ്ധതി
ഓട്ടിസം കുട്ടികളുടെ ഉന്നമനത്തിനും മാതാപിതാക്കള്‍ക്ക് സൗജന്യ ഗൈഡന്‍സ് നല്കുന്നതിനുമായി ലിസ ആവിഷ്കരിച്ച പദ്ധതിയാണ് തണല്‍ പദ്ധതി. ‘എത്ര സമയം വേണമെങ്കിലും ക്ഷമയോടെ ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിരിക്കുവാനും അവര്‍ക്ക് ഗൈഡന്‍സ് നല്‍കാനും ലിസ ഇപ്പോഴും തയ്യാറാണ്. അവരെ കേള്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ കുട്ടിക്ക് ഓട്ടിസമാണെന്നറിഞ്ഞ് വര്‍ദ്ധിച്ച ആധിയോടെയും ദുഃഖത്തോടെയുമെത്തുന്നവരെ ആദ്യം ഞങ്ങള്‍ കേള്‍ക്കും, പിന്നീട് ഞങ്ങള്‍ക്ക് സാധിക്കുന്ന വിധത്തില്‍ അവരെ സഹായിക്കുവാന്‍ ശ്രമിക്കുമെന്ന് സ്ഥാപകയും എം ഡി ആന്‍ഡ് സി ഇ ഒയുമായ മിനു ഏലിയാസ് പറഞ്ഞു.
വഴിതെറ്റി എത്തിയെങ്കിലും വഴിവെട്ടി മുന്നേറി
‘ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കണമെന്നതാണ് ലിസയുടെ ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികളുടെ പണിപ്പുരയിലാണ് ഞങ്ങള്‍. ഓട്ടിസം മേഖലയില്‍ വഴിതെറ്റി എത്തിയതാണെങ്കിലും 18 ഓട്ടിസം കുട്ടികള്‍ക്ക് നോര്‍മല്‍ ലൈഫിലേയ്ക്ക് വഴി വെട്ടുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല, വലിയ വിജയം തന്നെയാണ്’, ലിസ ഓട്ടിസം സ്കൂളിന്റെ സ്ഥാപകരായ ജലീഷ് പീറ്ററും മിനു ഏലിയാസും ഒരേ സ്വരത്തില്‍ പറയുന്നു.
ലിസ സ്കൂളില്‍ എല്ലാ മാസവും ആദ്യ ആഴ്ചയിലാണ് അഡ്മിഷന് നടക്കുക. മാതാപിതാക്കള്‍ കുട്ടിയുമായി നേരിട്ടെത്തി പ്രിലിമിനറി അസസ്മെന്റ് നടത്തിയതിന് ശേഷമാണ് പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lisaforautism.com