രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 79 ലധികം കമ്പനികള്‍ 1500 ഓളം സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. അയ്യായിരത്തിലധികം ആളുകള്‍ പ്രദര്‍ശനം കാണാനും ആധുനിക സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അറിയാനുമായി എത്തി
കൊച്ചി: ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആന്റ് ഓട്ടോമേഷന്‍ മേഖലയിലെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സിബിഷനായ ‘ഓട്ടോസെക് എക്സ്പോ 2025 ‘ സമാപിച്ചു. ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന് (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് എക്സ്പോ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 79 ലധികം കമ്പനികള്‍ 1500 ഓളം സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. അയ്യായിരത്തിലധികം ആളുകള്‍ പ്രദര്‍ശനം കാണാനും ആധുനിക സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അറിയാനുമായി എത്തി. വിപണിയില്‍ സംരംഭകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് എംഎസ്എംഇ ഡിഎഎഫ്ഒ തൃശൂര്‍ ഇന്സട്രക്ടര് വി.ജിത്തുറാം, സ്റ്റാര്‍ട്ട് അപ്പ് മിഷന് പ്രൊജക്ട് ഡയറക്ടര്‍ റിട്ട. ലെഫ്റ്റന്റ് കമാന്‍ഡര്‍ സജിത് കുമാര്‍, ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ ആത്മരം ഷെട്ടി, ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഫസലും റഹ്മാന് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയും സമാപന ദിവസം നടന്നു.
കൊച്ചി കോര്പ്പറേഷന് ഹെല്‍ത്ത് സ്ഥിരം സമിതി ചെയര്മാന് ടി.കെ.അഷറഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സാഹചര്യത്തില്‍ ഇലക്ട്രോണിക്ക് സെക്യൂരിറ്റി സിസ്റ്റവും അനുവന്ധ ഉപകരകണങ്ങളും അത്യന്താപേഷികമാണെന്ന് ടി.കെ.അഷറഷ് പറഞ്ഞു. അക്കേഷ്യ സംസ്ഥാന പ്രസിഡന്റ് എ.ടി ജോസ് അധ്യക്ഷത വഹിച്ചു. ഓട്ടോ സെക് ചെയര്മാന് സഞ്ജയ് സനല്‍, അക്കേഷ്യ സംസ്ഥാന സെക്രട്ടറി പി.വി ശ്യാംപ്രസാദ്, ട്രഷറര്‍ റിജേഷ് രാംദാസ്, ഓട്ടോസെക് കണ്‍വീനര്‍ ദീപു ഉമ്മന്‍, ഡല്‍ഹി പ്രതിനിധി സഞ്ജയ് ജിന്‍ഡാല്‍, വൈസ് പ്രസിഡന്റമാരായ കെ.എസ് അനൂപ്, ലിന്റോ ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് വേണുഗോപാല്‍, സരന്‍ ബാബു, യദുകൃഷ്ണന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീര്‍ മരയ്ക്കാര്‍, ടി.കെ അബ്ദുള്‍ ഹക്കിം, എബിന് ആന്റോ, തണല്‍ ചെയര്മാന് ജില്റ്റ് ജോസഫ്, അരുണ്‍ കുമാര്‍, നവാസ്, അനുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

